ഇതര ജാതിയില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ കുത്തിക്കൊന്നു

കരൂര്‍(തമിഴ്നാട്): ഇതര ജാതിയില്‍പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി. 28 കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ മര്‍ദ്ദിക്കുകയും മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയുമായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പെണ്‍കുട്ടിയും യുവാവും വ്യത്യസ്ത ജാതിയില്പെട്ടതായതിനാല് ആസൂത്രിത കൊലപാതകമാണിതെന്ന് യുവാവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു. പെണ്‍കുട്ടിയെ പ്രണയിച്ച യുവാവിനോട് അവള് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെയെന്നു പറഞ്ഞതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ സംസാരിക്കുന്നത് നിര്‍ത്തി. തുടര്‍ന്നു പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവനുമായി സംസാരിക്കുകയും പിന്തുടരരുതെന്ന് പറയുകയും ചെയ്തു. ഇതിനിടെ, ഒരു ക്ഷേത്രത്തിന് സമീപം ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ഒരാള്‍ അവനെ കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പിതാവ് ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Man Stabbed To Death In Tamil Nadu By Teen's Family Over Affair
RELATED STORIES
ഡിഎംകെ നേതാവിനെ വാഹനം തടഞ്ഞുനിര്‍ത്തി ഓടിച്ചിട്ട് വെട്ടിക്കൊന്നു
10 Aug 2022 7:03 PM GMTഇടുക്കിയിൽ ആനക്കൊമ്പുമായി ആർഎസ്എസ് നേതാവ് അറസ്റ്റിൽ
10 Aug 2022 6:46 PM GMTഎറണാകുളം നഗരമധ്യത്തില്‍ കൊലപാതകം: മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തില്‍...
10 Aug 2022 6:35 PM GMTപള്ളികളിലെ പതാക വിതരണം: ബിജെപിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ട...
10 Aug 2022 6:13 PM GMTമധു കേസ്: സര്‍ക്കാരിന്റെ അലംഭാവം ഗുരുതരം; തീരാകളങ്കവും...
10 Aug 2022 6:12 PM GMTഇഡിക്ക് മുന്നില്‍ ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMT