Latest News

ഫിലിപ്പീന്‍സില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ 63കാരനെ വെടിവെച്ചു കൊന്നു

കൊറോണ ചെക്ക്‌പോയന്റില്‍ വച്ച് ആരോഗ്യ പ്രവര്‍ത്തകരെയും പോലിസിനെയും കൈയ്യില്‍ കരുതിയ മഴുകാട്ടി ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ഇയാളെ പോലിസ് വെടിവച്ച് കൊന്നത്.

ഫിലിപ്പീന്‍സില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ 63കാരനെ വെടിവെച്ചു കൊന്നു
X

മനില: ഫിലിപ്പീന്‍സില്‍ കൊറോണ വ്യാപനം തടയുന്നതിനായി ഭരണകൂടം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ 63കാരനെ പോലിസ് വെടിവെച്ച് കൊന്നു. കൊറോണ ചെക്ക്‌പോയന്റില്‍ വച്ച് ആരോഗ്യ പ്രവര്‍ത്തകരെയും പോലിസിനെയും കൈയ്യില്‍ കരുതിയ മഴുകാട്ടി ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ഇയാളെ പോലിസ് വെടിവച്ച് കൊന്നത്. മാസ്‌ക് ധരിക്കണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശത്തെതുടര്‍ന്ന് ഇയാള്‍ കുപിതനാവുകയും തുടര്‍ന്ന് അക്രമാസക്തനാവുകയും ചെയ്തതോടെയാണ് പോലിസുകാരന്‍ വെടിയുതിര്‍ത്തത്.

ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നു. തെക്കന്‍ പ്രവിശ്യയിലെ അഗുസന്‍ ഡെല്‍ നോര്‍ട്ടെയിലെ നാസിപിറ്റ് പട്ടണത്തിലെ ചെക്ക് പോയിന്റിലാണ് സംഭവം.കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ വിസമ്മതിച്ചതിന് പോലിസ് ഒരു സിവിലിയനെ വെടിവച്ചുകൊല്ലുന്ന ആദ്യ സംഭവമാണിത്.

നേരത്തേ ഒരുമാസം നീണ്ടു നില്‍ക്കുന്ന ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്ട് മുന്നറിപ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it