കന്നുകാലി മോഷണം ആരോപിച്ച് ബീഹാറില്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

പട്‌ന: കന്നുകാലി മോഷണം ആരോപിച്ച് മുസ്‌ലിം യുവാവിനെ ബീഹാറിലെ പട്‌നയില്‍ ഏതാനും പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. പട്‌നയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ഫുള്‍വാരി ഷെരീഫിലാണ് മുഹമ്മദ് അലംഗിര്‍(32) എന്ന യുവാവിനെ തല്ലിക്കൊന്നത്. മരിക്കുംമുമ്പ്് യുവാവിനെ മണിക്കൂറുകളോളം മര്‍ദ്ദിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പോലിസില്‍ മൊഴിനല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഏഴ് പേരെ അറസ്റ്റ് ചെയ്തു.
ഫുള്‍വാരി ഷെരീഫിലെ ഒരു ചേരിയിലാണ് അലംഗിര്‍ താമസിച്ചിരുന്നത്. തൊട്ടടുത്ത ശ്രീകാന്ദ് റായിയുടെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് അലംഗിറും കൂട്ടാളിയും ചേര്‍ന്ന് 12 എരുമകളില്‍ ഒന്നിനെ കടത്തിയെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. വീട്ടുകാര്‍ ഒച്ചവച്ച് ആളെ കൂട്ടി. അലംഗിറിനെ നിരവധി പേര്‍ ചേര്‍ന്ന് പോലിസ് വരുന്നതുവരെ കഠിമായി മര്‍ദ്ദിച്ചു. പിന്നീട് ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയില്‍ തന്നെ മരിച്ചു.
കന്നുകാലികളെ മോഷ്ടിക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടുവെന്നാണ് മാതാവ് നൂര്‍ജഹാന്‍ ഖാത്തൂനോടും പോലിസ് പറഞ്ഞത്. അലംഗിറിന് നേരത്തെയും കന്നുകാലി കടത്ത് നടത്തിയതിന് കേസുണ്ടെന്ന് പോലിസ് ആരോപിച്ചു. മാതാവ് എല്ലാ ആരോപണവും നിഷേധിച്ചു.
കന്നുകാലി മോഷണം ആരോപിച്ച് മുസ് ലിംകളെയും ദലിതരെയും ആക്രമിച്ചു കൊല്ലുന്ന ആള്‍ക്കൂട്ട ആക്രമണം ബീഹാര്‍ തിരഞ്ഞെടുപ്പ് കാലത്ത് കുറച്ച് ശമനം വന്നിരുന്നതാണ്. അതാണ് വീണ്ടു തുടങ്ങിയത്.
RELATED STORIES
'അടുത്ത അഞ്ചു വര്ഷം നിര്ണായകം; അഞ്ചു കാര്യങ്ങളില് ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല് കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്...
15 Aug 2022 3:04 AM GMTഇസ്രായേല് മിസൈല് ആക്രമണത്തില് മൂന്നു സിറിയന് സൈനികര്...
15 Aug 2022 2:33 AM GMTസ്വാതന്ത്യദിനാശംസകള് നേര്ന്ന് പ്രധാനമന്ത്രി
15 Aug 2022 2:24 AM GMTപാലക്കാട്ടെ പാര്ട്ടി നേതാവിന്റെ കൊലപാതകം; ശക്തമായി അപലപിച്ച് സിപിഎം...
15 Aug 2022 1:23 AM GMTപ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്...
15 Aug 2022 1:06 AM GMT