മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍
0.05 ഗ്രാം അളവില്‍ പിടിക്കപ്പെട്ടാല്‍ പോലും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന മാരക മയക്കുമരുന്നാണ് എംഡിഎംഎ.

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍.തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ കുണ്ടോളി വീട്ടില്‍ കെ നാഫില്‍ (23) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. 0.05 ഗ്രാം അളവില്‍ പിടിക്കപ്പെട്ടാല്‍ പോലും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന മാരക മയക്കുമരുന്നാണ് എംഡിഎംഎ.
മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ശറഫുദ്ദീനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍നിന്നും 49.840 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎ അതീവ മാരകമായ മയക്കുമരുന്നാണ്. പ്രതിയെ മാനന്തവാടിയിലെ കോടതിയില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫിസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, കെപി ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി അനൂപ്, കെഎസ് സനൂപ്, കെ മഹേഷ്, ഷിന്റോ സെബാസ്റ്റ്യന്‍, പി വിപിന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
RELATED STORIES
സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT