Latest News

ഡല്‍ഹി സര്‍വകലാശാല കാംപസിന് സമീപത്തെ കടയില്‍ ഹിന്ദുത്വ ആക്രമണം

ഡല്‍ഹി സര്‍വകലാശാല കാംപസിന് സമീപത്തെ കടയില്‍ ഹിന്ദുത്വ ആക്രമണം
X

ന്യൂഡല്‍ഹി: പശു മാംസം വില്‍ക്കുന്നുവെന്നാരോപിച്ച് ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാംപസിന് സമീപത്തെ കടയുടെ ഉടമയെ ഹിന്ദുത്വര്‍ ആക്രമിച്ചു. വിജയ്‌നഗറിലെ നോര്‍ത്ത് ഈസ്റ്റ് സ്‌റ്റോര്‍ എന്ന കടയുടെ ഉടമ ചമന്‍കുമാറിനെയാണ് ഹിന്ദുത്വ സംഘം ആക്രമിച്ചത്. പശുവിനെ കൊല്ലുന്നവരെ വെടിവച്ചു കൊല്ലണമെന്ന് പറഞ്ഞാണ് സംഘം ആക്രമണം നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സ്ഥലത്ത് എത്തിയ പോലിസ് മാംസത്തിന്റെ സാമ്പിള്‍ പരിശോധനക്കായി കൊണ്ടുപോയി. പ്രദേശവാസിയായ 15 കാരനാണ് ഈ കേസിലെ പരാതിക്കാരന്‍. ഒരു കിലോഗ്രാം പശു മാംസം താന്‍ 400 രൂപയ്ക്ക് കടയില്‍ നിന്ന് വാങ്ങിയെന്ന് അയാള്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. കടകളിലും ന്യൂനപക്ഷങ്ങളുടെ വീടുകളിലും 'ഗോ രക്ഷകര്‍' എന്ന് അവകാശപ്പെടുന്നവര്‍ പരിശോധന നടത്തുമ്പോള്‍ പോലിസ് നിസംഗരായി നില്‍ക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.




Next Story

RELATED STORIES

Share it