Latest News

'പിഡബ്ല്യുഡി ഫോര്‍ യു' പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു

പിഡബ്ല്യുഡി ഫോര്‍ യു പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു
X

കൊച്ചി: പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈല്‍ ആപ്പായ 'പിഡബ്ല്യുഡി ഫോര്‍ യു' വിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം.

റോഡിലെ പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കുന്ന തരത്തിലാണ് പിഡബ്ല്യുഡി ഫോര്‍ യു മൊബൈല്‍ തയ്യാറാക്കിയിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഏഴാം തീയതി ഔദ്യോഗികമായി നിലവില്‍ വരും.

Next Story

RELATED STORIES

Share it