Latest News

ശ്രീജേഷിന്റെ വീട്ടില്‍ അഭിനന്ദനവുമായി മമ്മുട്ടി എത്തി

ശ്രീജേഷിന്റെ വീട്ടില്‍ അഭിനന്ദനവുമായി മമ്മുട്ടി എത്തി
X

കൊച്ചി: നേരത്തെ പറഞ്ഞതുപോലെ തന്നെ ശ്രീജേഷിനെ കാണാന്‍ മമ്മുട്ടി വീട്ടിലെത്തി. പതിറ്റാണ്ടുകള്‍ക്കു ശേഷം ഇന്ത്യക്ക് ഹോക്കി ഒളിംപിക്‌സ് മെഡല്‍ ലഭിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച ഗോള്‍കീപ്പര്‍ ശ്രീജേഷ് നാട്ടിലെത്തിയാല്‍ കാണാന്‍ പോകുമെന്ന് മമ്മുട്ടി പറഞ്ഞിരുന്നു. കിഴക്കമ്പലത്തെ പാറാട്ട് ശ്രീജേഷിന്റെ വീട്ടില്‍ എത്തിയ മമ്മൂട്ടി അഭിനന്ദനങ്ങള്‍ അറിയിച്ചു. മമ്മുട്ടിക്കൊപ്പം നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷ, ജോര്‍ജ് തുടങ്ങിയവരും എത്തിയിരുന്നു.


അഭിനന്ദനവുമായി പൂക്കൂട നല്‍കിയ മമ്മുട്ടി ഹൃദയത്തില്‍ തൊട്ട വാക്കുകളിലൂടെ ശ്രീജേഷിനെ അനുമോദിച്ചു. ഒളിംപിക്‌സ് മെഡല്‍ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍ മമ്മൂട്ടി അതിഥിയായി എത്തിയതിന്റെ സന്തോഷത്തിലായിരുന്നു.


'ഒളിംപിക്കിന് മെഡല്‍ വാങ്ങിച്ചപ്പോള്‍ ഇത്രയും കൈ വിറച്ചിട്ടില്ല എന്നാണ് മമ്മൂട്ടിയില്‍ നിന്നും പൂക്കൂട വാങ്ങിയ ശേഷം ശ്രീജേഷ് പറഞ്ഞത്. ശ്രീജേഷിന്റെ കുടുംബാംഗങ്ങളോടൊപ്പം അല്പസമയം ചിലവഴിച്ചതിന് ശേഷമാണ് മമ്മൂട്ടിയും സംഘവും മടങ്ങിയത്.




Next Story

RELATED STORIES

Share it