Latest News

പ്രചാരണത്തിനിടയില്‍ തന്നെ അപരിചിതര്‍ തള്ളിനീക്കിയെന്ന് മമത; കാലില്‍ പരിക്കേറ്റെന്നും പരാതി

പ്രചാരണത്തിനിടയില്‍ തന്നെ അപരിചിതര്‍ തള്ളിനീക്കിയെന്ന് മമത; കാലില്‍ പരിക്കേറ്റെന്നും പരാതി
X

പുര്‍ബ മേദിനിപൂര്‍: നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ തന്നെ അപരിചിതരായ ഏതാനും പേര്‍ തള്ളിനീക്കിയെന്നും കാലിന് പരിക്കേറ്റെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

''കാറിനടുത്ത് നില്‍ക്കുമ്പോള്‍ ഏതാനും പേര്‍ തള്ളിനീക്കി. കാലിന് പരിക്കേറ്റിട്ടുണ്ട്''- മമത എഎന്‍ഐയോട് പറഞ്ഞു.

ഇന്ന് രാവിലെ നന്ദിഗ്രാം നിയോജകമണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം മമതാ ബാനര്‍ജി ഷിബ്രാംപൂര്‍ ഗ്രാമത്തിലെ ദുര്‍ഗാക്ഷേത്രത്തില്‍ ആരാധന നടത്തി.

എട്ട് ഘട്ടങ്ങളായി നടക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പ് മാര്‍ച്ച് 27നാണ് തുടങ്ങുന്നത്. മെയ് 30ന് അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കും.

Next Story

RELATED STORIES

Share it