ലോക്പാല്‍ സമിതിയിലെ പ്രത്യേക ക്ഷണിതാവാകാനുള്ള ക്ഷണം നിരസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ലോക്പാല്‍ സമിതിയിലെ പ്രത്യേക ക്ഷണിതാവാകാനുള്ള   ക്ഷണം നിരസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: ലോക്പാല്‍ സമിതിയിലേക്കുള്ള പ്രത്യക ക്ഷണിതാവാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്പാല്‍ രൂപീകരിക്കുന്നിനുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം 10 ദിവസത്തിനുള്ളില്‍ തീരുമാനിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ക്ഷണിച്ചത്. എന്നാല്‍, ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടിയില്‍ തനിക്ക് യാതൊരു അവകാശങ്ങളുമില്ലെന്നും പ്രതിപക്ഷത്തെ നിശബ്ദരാക്കുന്നതിനാല്‍ ഈ സ്ഥാനം താന്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഏഴാം തവണയാണ് അദ്ദേഹം ക്ഷണം നിരസിക്കുന്നത്. പ്രതിപക്ഷത്തുനിന്നും താന്‍ പങ്കെടുക്കില്ലെന്നു അറിയിച്ചതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ കാരണം പറഞ്ഞ് ലോക്പാല്‍ നിയമനം നടത്താതെ നീട്ടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top