Latest News

ഇന്റര്‍പോള്‍ തിരയുന്ന പ്രതികളില്‍ മൂന്ന് മലയാളി വനിതകളും

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഡോ. ഓമന (65), കൊല്ലം പുനലൂര്‍ സ്വദേശിയും പ്രവാസിയുമായ സാറാ വില്യംസ് എന്ന സാറാമ്മ തോമസ് (43), കാസര്‍കോട് ബംഗരംകുന്ന് നൗഷാ ഖദീജ (32) എന്നിവരാണ് ഇന്റര്‍പോള്‍ പട്ടികയിലുള്ള മലയാളി വനിതകള്‍.

പാരിസ്: ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക പോലിസ് ഏജന്‍സിയായ ഇന്റര്‍പോളിന്റെ പിടികിട്ടാപുള്ളികളില്‍ മൂന്ന് മലയാളി വനിതകളും. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഡോ. ഓമന (65), കൊല്ലം പുനലൂര്‍ സ്വദേശിയും പ്രവാസിയുമായ സാറാ വില്യംസ് എന്ന സാറാമ്മ തോമസ് (43), കാസര്‍കോട് ബംഗരംകുന്ന് നൗഷാ ഖദീജ (32) എന്നിവരാണ് ഇന്റര്‍പോള്‍ പട്ടികയിലുള്ള മലയാളി വനിതകള്‍.

കാമൂകനും കോണ്‍ട്രാക്ടറുമായ മുരളീധരനെ ഊട്ടിയിലെത്തിച്ച് വിഷം കുത്തിവെച്ച് കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് ഡോ. ഓമനക്കെതിരായ കേസ്. 1996ലാണ് സംഭവം.അറസ്റ്റിലായ ഇവര്‍ ജാമ്യത്തിലിറങ്ങി 2001ല്‍ ഒളിവില്‍ പോകുകയുമായിരുന്നു. അന്നത്തെ തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാലാണ് കേസ് അന്വേഷിച്ചത്.

വ്യാജ രേഖ ചമച്ച് മരണപ്പെട്ടതായി രേഖയുണ്ടാക്കി ഇന്‍ഷൂറന്‍സിന്റെ രണ്ട് ലക്ഷം ബ്രിട്ടീഷ് പൗണ്ട് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസാണ് സാറ വില്യംസിനെതിരേയുള്ളത്. ബ്രിട്ടീഷ് ബാങ്ക് നല്‍കിയ കേസിലാണ് ഇവര്‍ക്കെതിരേ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പുനലൂര്‍ നഗരസഭ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയ ബ്രിട്ടീഷ് അധികൃതരാണ് പരാതി നല്‍കിയത്. തുടര്‍ന്ന് 2003ല്‍ അന്നത്തെ കൊല്ലം പോലിസ് മേധാവി ജോര്‍ജ്ജ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സാറ ജീവനോടെയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

കൂടുതല്‍ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപം സ്വീകരിച്ച് 9.6 കോടി രൂപ തട്ടിയ കേസിലാണ് നൗഷ ഖദീജയെ പിടിക്കാനുള്ളത്. ഇവരും സിവി സാദിഖ് എന്നയാളും ചേര്‍ന്ന് ഗ്ലോബല്‍ ട്രേഡ് സൊല്യൂഷന്‍സന്‍സ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചാണ് തട്ടിപ്പ് നടത്തിയത്. കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ സിബിഐ ആണ് ഈ കേസ് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it