Latest News

ബംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ഥി മരിച്ചു

ബംഗളൂരുവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മലയാളി വിദ്യാര്‍ഥി മരിച്ചു
X

ബംഗളൂരു: ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. പാലക്കാട് പട്ടാമ്പി ഉള്ളാട്ടുതൊടിയില്‍ സ്വദേശി കാര്‍ത്തിക് മോഹന്‍(18) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടമുണ്ടായത്. കോളജ് ഹോസ്റ്റലില്‍നിന്ന് നന്ദി ഹില്‍സിലേക്ക് പോവുന്നതിനിടെ ആഡുഗൊടിയില്‍വച്ചാണ് അപകടം.

ലോറി തിരിക്കുന്നതിനിടെ ബൈക്ക് ലോറിയില്‍ വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടക്കും.

Next Story

RELATED STORIES

Share it