Latest News

യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചവരെ വെടിവച്ച് മലയാളി, ഒരു മരണം

യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചവരെ വെടിവച്ച് മലയാളി, ഒരു മരണം
X

മുംബൈ: യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചവരെ വെടിവച്ച് മലയാളി. മഹാരാഷ്ട്ര താനെയിലെ മുംബ്രയിലാണ് വെടിവയ്പ്പ് ഉണ്ടായത്. മലയാളിയായ ജയന്‍ ശിവാനന്ദന്‍ നായരെ പോലിസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ മൂന്ന് പേരില്‍ അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് എന്നയാള്‍ മരിച്ചു.

ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. യുവതിയെ ശല്യം ചെയ്ത അക്രമികള്‍ക്ക് നേരെ ജയന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ രാവിലെ അബ്ദുള്‍ ഹസന്‍ ഷെയ്ഖ്, അക്ബര്‍ അബ്ദുള്‍ ഷെയ്ഖ്, സമീര്‍ അഹമ്മദ് എന്നിവര്‍ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു. കുറച്ച് നാളുകളായി ഇവര്‍ യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു.യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

താന്‍ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവച്ചതെന്നാണ് ജയന്റെ പ്രതികരണം. ജയന്‍ കരസേനയില്‍ സൈനികനായിരുന്നു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ജയനെ പോലിസ് കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it