Latest News

സൗദിയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി അടക്കം നാലുപേര്‍ മരിച്ചു

സൗദിയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി അടക്കം നാലുപേര്‍ മരിച്ചു
X

റിയാദ്: സൗദിയിലെ അല്‍ ഖര്‍ജിനടുത്തെ ദിലത്തുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു. വണ്ടൂര്‍ വാണിയമ്പലം കാരാട് സ്വദേശി മോയിക്കല്‍ ബിഷര്‍ (29) ആണ് മരിച്ച മലയാളി. സ്വകാര്യ സര്‍വേ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ബിഷര്‍. ഇന്നലെ രാത്രി 10 മണിയോടെ പിക്കപ്പ് വാന്‍ ട്രെയ്ലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബിഷറിന്റെ പിതാവ് മോയിക്കല്‍ ഉമര്‍ സൗദിയില്‍ തന്നെ പ്രവാസിയാണ്. മാതാവ് സല്‍മത്ത് സന്ദര്‍ശക വിസയില്‍ സൗദിയിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Next Story

RELATED STORIES

Share it