മലയാളി വിദ്യാര്‍ഥി കാനഡയില്‍ മരിച്ചു
BY NAKN7 Jan 2021 4:42 PM GMT

X
NAKN7 Jan 2021 4:42 PM GMT
കോട്ടയം: മലയാളി വിദ്യാര്‍ഥി കാനഡയിലുണ്ടായ കാറപകടത്തില്‍ മരിച്ചു. കോട്ടയം കുര്യനാട് സ്വദേശി പൂവത്തിനാല്‍ സെബാസ്റ്റ്യന്റെ മകന്‍ ഡെന്നീസ് (20) ആണ് മരിച്ചത്. കനേഡിയന്‍ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പഠനത്തിനൊപ്പം പാര്‍ട് ടൈം ജോലിയും ചെയ്തിരുന്ന ഡെന്നീസ് കാറോടിച്ച് ജോലിക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. സിഗ്‌നല്‍ ക്രോസ് ചെയ്യുമ്പോള്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡെന്നീസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചെന്നാണ് ബന്ധുക്കള്‍ക്കു ലഭിക്കുന്ന വിവരം. ഡിസംബറില്‍ നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ കൊവിഡ് കാരണം യാത്ര മുടങ്ങുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. ദുബായില്‍ നഴ്‌സായ മിനിമോള്‍ ജോസഫ് ആണ് ഡെന്നീസിന്റെ മാതാവ്. സഹോദരി: ഡോണ എലിസബത്ത് (പുണെ).
Next Story
RELATED STORIES
'ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നാണ് ...
18 Aug 2022 12:45 PM GMTയൂറിയ കലര്‍ന്ന 12,700 ലിറ്റര്‍ പാല് പിടികൂടി; തമിഴ്നാട്ടില്‍ നിന്ന്...
18 Aug 2022 12:42 PM GMTഎസ്ഡിപിഐ പ്രതിഷേധ റാലിയും പൊതുയോഗവും ആഗസ്ത് 20നു പേരാവൂരില്‍
18 Aug 2022 12:32 PM GMTകോഴിക്കോട് ജനമഹാ സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു
18 Aug 2022 12:28 PM GMTസ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ: കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട്...
18 Aug 2022 12:25 PM GMT'ആയുധങ്ങള്‍ കണ്ടെത്തിയ ബോട്ട് അസ്ത്രേലിയന്‍ വനിതയുടേത്';...
18 Aug 2022 12:13 PM GMT