Latest News

സിംലയില്‍ ഉണ്ടായ ട്രക്ക് അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു

സിംലയില്‍ ഉണ്ടായ ട്രക്ക് അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു
X
കണ്ണൂര്‍: സിംലയില്‍ ഉണ്ടായ ട്രക്ക് അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു. പെരളശ്ശേരി മക്രേരി ഹെല്‍ത്ത് സെന്ററിന് സമീപം മാവില വീട്ടില്‍ സുധീഷ് കുമാര്‍(42) ആണ് മരിച്ചത്. ഭാര്യ: സവിനയ. മക്കള്‍: സായൂജ് (കേന്ദ്രീയ വിദ്യാലയം, കണ്ണൂര്‍, 8ാം തരം വിദ്യാര്‍ത്ഥി), സാരഥ്(യുകെജി വിദ്യാര്‍ത്ഥി, മലബാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ വെളളച്ചാല്‍). തലശ്ശേരി പുന്നോല്‍ ശ്രീനാരായണമഠത്തിന് സമീപം ഉഷസ്സില്‍ വിമുക്ത ഭടനായ സേതുമാധവന്റെയും ഉഷയുടെയും മകനാണ്. സഹോദരന്‍: സജീഷ് കുമാര്‍. മൃതദേഹം വ്യാഴാഴ്ച രാവിലെ ആറിനു മക്രേരിയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം 8നു തലശ്ശേരി പുന്നോലിലെ തറവാട്ടില്‍ സംസ്‌കാരം നടക്കും.


Malayalee soldier killed in truck accident in Shimla


Next Story

RELATED STORIES

Share it