കശ്മീരില്‍ കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയും
BY NAKN11 Oct 2021 2:24 PM GMT

X
NAKN11 Oct 2021 2:24 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയും. കൊല്ലം ഒടനാവട്ടം സ്വദേശി വൈശാഖ് (23) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട 5 സൈനികരില്‍ മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്.
പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയപ്പോഴാണ് സുരക്ഷാ സേനയിലെ അഞ്ച് സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.ഇന്ന് രാവിലെയാണ് മേഖലയില്‍ സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്. ചാമ്രര്‍ വനമേഖലയില്‍ വച്ചാണ് സായുധര്‍ സുരക്ഷാ സേനക്ക് നേരെ വെടിവെപ്പ് നടത്തിയത്. പ്രദേശത്ത് ഇപ്പോഴും ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
Next Story
RELATED STORIES
കൊല്ലത്തും എറണാകുളത്തും വാഹനാപകടങ്ങളിലായി നാല് മരണം
5 July 2022 3:05 AM GMTജാപ്പനീസ് മേഖലയിലെ തര്‍ക്ക ദ്വീപിന് സമീപം ചൈന, റഷ്യ യുദ്ധക്കപ്പലുകള്‍
5 July 2022 2:49 AM GMT'നാട്ടൊരുമ 22': പോപുലര്‍ ഫ്രണ്ട് ചാവശ്ശേരി ഏരിയാ സമ്മേളനം സമാപിച്ചു
5 July 2022 2:27 AM GMTവീണ്ടും യുക്രെയ്ന് പതാക സ്നേക്ക് ദ്വീപില്‍
5 July 2022 2:18 AM GMTഉദുമ മുന്‍ എംഎല്‍എ പി രാഘവന് അന്തരിച്ചു
5 July 2022 1:41 AM GMTഅമേരിക്കയില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്പ്പ്: മരണം ആറായി;...
5 July 2022 1:24 AM GMT