Football

മലയാളി താരം വി പി സുഹൈര്‍ ജെംഷഡ്പൂരിലേക്ക്

മലയാളി താരം വി പി സുഹൈര്‍ ജെംഷഡ്പൂരിലേക്ക്
X


മുംബൈ: മലയാളി താരം വി പി സുഹൈര്‍ ഐ എസ് എല്‍ ക്ലബ്ബ് ജെംഷഡ്പൂര്‍ എഫ് സിയിലേക്ക്. ഈസ്റ്റ് ബംഗാളില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ ആണ് സുഹൈര്‍ ജെംഷഡ്പൂരിലേക്ക് പോകുന്നത്. കോച്ച് ഖാലിദ് ജമീലിന്റെ സാന്നിദ്ധ്യമാണ് താരത്തെ ജെംഷഡ്പൂരില്‍ എത്തിക്കുന്നത്. മുമ്പ് നോര്‍ത്ത് ഈസ്റ്റില്‍ ഇരിക്കെ ഖാലിദ് ജമീലിന് കീഴില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സുഹൈറിനായിരുന്നു.

2022ല്‍ ആയിരുന്നു നോര്‍ത്ത് ഈസ്റ്റ് വിട്ട് സുഹൈര്‍ ഈസ്റ്റ് ബംഗാളില്‍ തിരികെയെത്തിയത്. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിലെ മികവ് ഈസ്റ്റ് ബംഗാളില്‍ ആവര്‍ത്തിക്കാന്‍ സുഹൈറിനായിരുന്നില്ല. ഈ സീസണില്‍ ഇതുവരെ ആകെ 2 മത്സരങ്ങളിലായി 19 മിനുട്ട് മാത്രമെ ഈസ്റ്റ് ബംഗാളിനായി സുഹൈര്‍ കളത്തില്‍ ഇറങ്ങിയിരുന്നുള്ളൂ. മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്‌സിയിലും സുഹൈര്‍ കളിച്ചിരുന്നു. ഗോകുലത്തിനൊപ്പം കേരള പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈര്‍ മുമ്പ് കൊല്‍ക്കത്ത ക്ലബായ യുണൈറ്റഡ് സ്‌പോര്‍ട്‌സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it