Latest News

മലപ്പുറം ലോക്‌സഭാ മണ്ഡലം: സോഷ്യല്‍ ഫോറം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച

മലപ്പുറം ലോക്‌സഭാ മണ്ഡലം: സോഷ്യല്‍ ഫോറം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച
X

ദമ്മാം: മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി തസ്‌ലീം റഹ്മാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വെബിനാര്‍ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച നടക്കും.

പരിപാടി എസ്.ഡി. പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന ഡല്‍ഹി സ്വദേശിയായ ഡോക്ടര്‍ തസ്‌ലീം റഹ്മാനി മുഖ്യാഥിതിയായിരിക്കും. മാര്‍ച്ച് 12 വെള്ളിയാഴ്ച വൈകുന്നേരം സൗദി സമയം 4.30നു നടക്കുന്ന കണ്‍വെന്‍ഷനില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it