മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ കൈക്കൂലിക്കേസില്‍ അറസ്റ്റില്‍

മലപ്പുറം: ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ കൈക്കൂലിക്കേസില്‍ അറസ്റ്റിലായി. 2017ല്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസിലെ പ്രതിയില്‍ നിന്നാണ് സുഹൈല്‍ കൈക്കൂലി വാങ്ങിയത്. എസ്‌ഐക്കായി 50,000 രൂപ കൈക്കൂലി വാങ്ങിയ ഏജന്റ് മുഹമ്മദ് ബഷീറും അറസ്റ്റിലായി. ഇതേ പ്രതിയില്‍നിന്ന് ഐഫോണ്‍ 14ഉം എസ്‌ഐ കൈപ്പറ്റിയിരുന്നു. ആദ്യം ലഭിച്ചത് കറുത്ത നിറത്തിലുള്ള ഫോണായിരുന്നു.
എന്നാല്‍, നീല നിറത്തിലുള്ള ഫോണ്‍ വേണമെന്ന് വാശിപിടിച്ച് ഏജന്റ് മുഖേന ഇത് മടക്കിക്കൊടുത്തിരുന്നു. ഇതിനു പിന്നാലെ ഏജന്റുവഴി 50,000 രൂപ വാങ്ങാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. പരാതിക്കാരന്‍ തിരുവനന്തപുരത്ത് പോലിസ് ആസ്ഥാനത്തെത്തി ഉയര്‍ന്ന പോലിസ് ഉദ്യേഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. കോഴിക്കോട്ടുനിന്നുള്ള പോലിസ് ഉദ്യോഗസ്ഥര്‍ മലപ്പുറത്തെത്തി ഏജന്റിനെ ആദ്യം കുടുക്കുകയായിരുന്നു. തുടര്‍ന്നാണ് എസ്‌ഐയെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.
RELATED STORIES
അവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്‍സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTമെസ്സി സൗദിയിലേക്കോ? ; അല്‍ ഹിലാല്‍ ഉടമകള്‍ പാരിസില്‍
4 Jun 2023 6:06 PM GMTമെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്‍സരം തോല്‍വിയോടെ
4 Jun 2023 5:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിനും ഇവാനും തിരിച്ചടി; അപ്പീലുകള്‍ തള്ളി എഐഎഫ്എഫ്
2 Jun 2023 4:06 PM GMT