Latest News

മലപ്പുറത്ത് മാറ്റത്തിന്റെ കാറ്റുവീശാന്‍ തുടങ്ങിയെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഡോ. തസ്‌ലിം റഹ്മാനി

മലപ്പുറത്ത് മാറ്റത്തിന്റെ കാറ്റുവീശാന്‍ തുടങ്ങിയെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഡോ. തസ്‌ലിം റഹ്മാനി
X

മലപ്പുറം: മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ മാറ്റത്തിന്റെ കാറ്റു വീശാന്‍ തുടങ്ങിക്കഴിഞ്ഞതായി എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഡോക്ടര്‍ തസ്‌ലിം റഹ്മാനി. കൊണ്ടോട്ടിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസത്തിനെതിരെ വലിയ യുദ്ധം നയിക്കുന്നതിന് വേണ്ടിയാണ് മലപ്പുറത്തുനിന്നും അഞ്ചു വര്‍ഷത്തേക്ക് കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്ത ഡല്‍ഹിയിലേക്ക് അയച്ചത്. ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം കേരളത്തില്‍ മന്ത്രിയാക്കണമെന്ന് ആഗ്രഹത്തോടുകൂടി യുദ്ധം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങി വരികയായിരുന്നു. ഇന്ത്യന്‍ ദേശീയതയും ജനാധിപത്യവും മതേതരത്വവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ പദ്ധതിയോ പരിപാടിയോ ഇല്ലാത്തവരെയാണ് ഇത്രയും കാലം നാം തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടാണ് അവര്‍ പാതിവഴിയില്‍ യുദ്ധം ഉപേക്ഷിച്ച് മടങ്ങിപ്പോകുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഫാസിസത്തിനു മുന്നില്‍ പരിമിതി ഇല്ലാതെ എഴുന്നേറ്റു നില്‍ക്കാനും അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയുന്നവരെയുമാണ് നാം വിജയിപ്പിക്കേണ്ടത്. കേരളത്തിലെ ഇടതു, വലതു മുന്നണികള്‍ ഇക്കാര്യത്തില്‍ പരാജയമാണെന്ന് അനുഭവം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തവണ മലപ്പുറത്തെ കാറ്റ് മാറ്റി വീശാന്‍ തുടങ്ങിയിരിക്കുന്നു. ജനങ്ങള്‍ എസ്ഡിപിഐയെ വിജയിപ്പിക്കുകതന്നെ ചെയ്യും അദ്ദേഹം പറഞ്ഞു.

ലക്ഷദ്വീപിനെ മറ്റൊരു കാശ്മീര്‍ ആക്കാന്‍ അനുവദിക്കുകയില്ലെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി കൂടിയായ റഹ്മാനി പറഞ്ഞു. 96 ശതമാനം മുസ്‌ലിംകള്‍ ജീവിക്കുന്ന ലക്ഷദ്വീപില്‍ വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനാധിപത്യത്തിലെ എല്ലാ സാധ്യതകളും ഉപയോഗിച്ച് എസ്ഡിപിഐയും മറ്റു പൊതുസമൂഹവും അതിനെ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസന ത്തിന്റെ കാര്യത്തില്‍ മലപ്പുറം ഇപ്പോഴും വളരെയേറെ പിന്നിലാണെന്ന ഡോക്ടര്‍ തസ്ലീം റഹ്മാനി പറഞ്ഞു. മലപ്പുറത്തെ പ്രതിനിധീകരിച്ച് ഇത്രകാലം ലോകസഭയില്‍ പോയിരുന്നവര്‍ ഈ നാടിന്റെ വികസനത്തിനു വേണ്ടി വലിയ കാര്യങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. വലിയ അലംഭാവമാണ് ജനപ്രതിനിധികളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. പത്താം തരം വിജയിക്കുന്ന കാല്‍ ലക്ഷത്തോളം കുട്ടികള്‍ക്ക് ഇപ്പോഴും ഇവിടെ പഠന സൗകര്യങ്ങള്‍ ഇല്ല. ആരോഗ്യ രംഗത്തും വ്യവസായ രംഗത്തും ജില്ല വളരെയേറെ പിന്നിലാണ്. പൊതുഗതാഗത്തിന്റെ കാര്യത്തിലും മലപ്പുറത്തിന് എടുത്തുപറയാവുന്ന നേട്ടങ്ങളില്ല. ഹൈവേകള്‍ ഉണ്ടെങ്കിലും ഉള്‍നാടുകളില്‍ ഇപ്പോഴും നല്ല റോഡുകളില്ല. തീരദേശം വികസനത്തിന് കാര്യത്തില്‍ ഏറെ പിന്നിലാണ് സ്വകാര്യ വ്യവസായങ്ങളും ആശുപത്രികളും കമ്പനികളും തടിച്ചുകൊഴുക്കുമ്പോഴും സര്‍ക്കാര്‍ മേഖലയില്‍ വികസനം ഇപ്പോഴും കിട്ടാക്കനിയായി തുടരുകയാണ്. എസ്ഡിപിഐ വിജയിച്ചാല്‍ മലപ്പുറത്തിന് വികസനത്തിന് പ്രത്യേക പദ്ധതി കൊണ്ടുവരുമെന്നും റഹ്മാനി കൂട്ടിച്ചേര്‍ത്തു.

എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അഡ്വക്കറ്റ് എ റഹീം എസ്ഡിപിഐ കൊണ്ടോട്ടി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം കൊണ്ടോട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it