Latest News

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: എ പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥി

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: എ പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥി
X

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയാണ് മലപ്പുറത്തുനിന്ന് മല്‍സരിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെയാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി വി പി സാനുവായിരിക്കും ഇടതുപക്ഷത്തിനുവേണ്ടി മല്‍സരരംഗത്തുണ്ടാവുക. എസ് ഡിപി ഐയ്ക്കു വേണ്ടി ഡോ. തസ് ലീം റഹ്മാനിയാണ് ജനവിധി തേടുന്നത്. ലീഗിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അബ്ദുള്‍ സമദ് സമദാനിയായിരിക്കും ലീഗ് സ്ഥാനാര്‍ത്ഥിയെന്ന് സൂചനയുണ്ട്. കഴിഞ്ഞ തവണ കുഞ്ഞാലിക്കുട്ടി മല്‍സരിച്ച് ജയിച്ചപ്പോഴും സാനുവായിരുന്നു ഇടത് പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി.

Next Story

RELATED STORIES

Share it