- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജെഎന്‍യു സംഘര്‍ഷം: എബിവിപിയെ അന്യായമായി കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജവദേകര്‍
ഡല്‍ഹി പോലിസ് വിവരങ്ങള്‍ പുറത്തുവിട്ടതോടെ എബിവിപിക്കെതിരേയുള്ള ദുഷ്പ്രചരണങ്ങള്‍ക്ക് അറുതിയായെന്നും ജവദേകര്‍ അഭിപ്രായപ്പെട്ടു

ന്യൂഡര്‍ഹി: എബിവിപിയെയും ബിജെപിയെയും മാധ്യമങ്ങളും ഇടത് സംഘടനകളും അന്യായമായി കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജവദേകര്‍. ഡല്‍ഹി പോലിസ് പ്രതിപ്പട്ടികയിലെ ഒമ്പത് പേരുടെ ചിത്രം സഹിതം വിവരങ്ങള്‍ പുറത്തുവിട്ട് മിനിറ്റുകള്‍ക്കകമാണ് മന്ത്രിയുടെ പ്രതികരണം.
ഡല്‍ഹി പോലിസ് വിവരങ്ങള്‍ പുറത്തുവിട്ടതോടെ എബിവിപിക്കെതിരേയുള്ള ദുഷ്പ്രചരണങ്ങള്‍ക്ക് അറുതിയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ അഞ്ച് ദിവസമായി ബോധപൂര്‍വമായ ദുഷ്പ്രചരണങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. ഇടത് പാര്‍ട്ടികളാണ് ജെഎന്‍യുവില്‍ സംഘര്‍ഷം അഴിച്ചുവിട്ടത്. അത് പുറത്തുവരാതിരിക്കാനായി അവര്‍ സിസിടിവിയും സെര്‍വറും തകരാറിലാക്കി- മന്ത്രി കുറ്റപ്പെടുത്തി.
ജെഎന്‍യുവിലെ കുട്ടികള്‍ സമരം നിര്‍ത്തി പഠനങ്ങളിലേക്ക് തിരികെപ്പോകണമെന്ന് ജവദേകര്‍ അഭ്യര്‍ത്ഥിച്ചു. അവര്‍ അന്വേഷണവുായി സഹകരിക്കണം. സിപിഐ, സിപിഎം, എഎപി പാര്‍ട്ടികള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു. ഇപ്പോഴവര്‍ അവര്‍ എല്ലാം തിരിച്ചുപിടിക്കാന്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുകയാണ്.
ഇടത് വിദ്യാര്‍ത്ഥികളുടെ കുതന്ത്രങ്ങള്‍ പുറത്തായെന്ന് മുന്‍ മാനവിക വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയും അഭിപ്രായപ്പെട്ടു.
RELATED STORIES
കൊലക്കേസില്‍ ശിക്ഷിക്കാന്‍ പ്രതിയുടെ കുറ്റബോധ വെളിപ്പെടുത്തല്‍ മൊഴി...
6 Aug 2025 5:20 AM GMTകന്യാസ്ത്രീകളുടെ അറസ്റ്റും ജാമ്യവും; അരമനകള്‍ കയറാന്‍ തീരുമാനിച്ച്...
6 Aug 2025 3:23 AM GMTആലുവയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍; നാളത്തെ രണ്ട് ട്രെയിനുകള്‍...
5 Aug 2025 5:27 PM GMTനിയന്ത്രണം വിട്ട ബൈക്ക് കാറില്‍ ഇടിച്ചു മറിഞ്ഞു, 23 കാരന് മരിച്ചു
5 Aug 2025 5:16 PM GMTഉത്തരകാശി മേഘവിസ്ഫോടനം; പത്തോളം സൈനികരെ കാണാതായി
5 Aug 2025 5:04 PM GMTതാനെയിലെ പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന ഹിന്ദുത്വ...
5 Aug 2025 4:26 PM GMT