- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനങ്ങള്‍ക്ക് ആവേശമായി മലബാര്‍ സമരാനുസ്മരണ യാത്ര മലപ്പുറം ജില്ലയില്‍

പരപ്പനങ്ങാടി: 'മലബാര്‍ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം' എന്ന തലക്കെട്ടില്‍ മലബാര്‍ സമര അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്ര മലപ്പുറം ജില്ലയില്‍ പ്രയാണമാരംഭിച്ചു. രണ്ടാം ദിനമായ ഇന്ന് രാവിലെ പുത്തനത്താണിയില്‍ നിന്ന് തുടങ്ങിയ യാത്ര ആലത്തിയൂര്‍, തിരൂര്‍, താനൂര്‍ വഴി പരപ്പനങ്ങാടിയില്‍ സമാപിച്ചു.
പരിപാടിയില്‍ കോഓര്‍ഡിനേറ്റര്‍ ടി മുജീബ് റഹ്മാന്‍ പ്രഭാഷണം നടത്തി. ലോകശ്രദ്ധയാകര്‍ഷിച്ച മലബാര്‍ വിപ്ലവത്തിന് ഒരു നൂറ്റാണ്ട് തികയുമ്പോള്‍ സമര പോരാട്ടവും സമര നായകരും ജനഹൃദയങ്ങളില്‍ ആവേശമായി ഇന്നും നിലകൊള്ളുന്നു. മറുഭാഗത്ത് ജനനായകരെ ഇകഴ്ത്തിക്കൊണ്ടു ചരിത്രസംഭവങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാരം. ഈ വിപ്ലവത്തെ മലബാര്‍ കലാപം എന്ന് മുദ്ര കുത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മാപ്പിള രക്തസാക്ഷികളെ നീക്കം ചെയ്തതും അതിന്റെ ഭാഗമാണന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
അതിജീവന കലാ സംഘം അവതരിപ്പിക്കുന്ന തെരുവുനാടകവും മലബാര്‍ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാക്കിയ പുസ്തക വണ്ടിയും സമര സ്മരണകളുണര്‍ത്തുന്ന പാട്ടുവണ്ടിയും യാത്രയില്‍ സജ്ജമാക്കി.
പരിപാടിക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടി മുജീബ് റഹ്മാന്‍, മുനീര്‍ ചുങ്കപ്പാറ, ഹസനുല്‍ ബെന്ന, ഷാനിഫ് എന്നിവര്‍ നേതൃത്വം നല്‍കി. യാത്ര നവംബര്‍ 25ന് തിരുവനന്തപുരത്ത് സമാപിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















