മലബാര്‍ സമരം: നൂറാം വാര്‍ഷികത്തില്‍ അനുസ്മരണവുമായി ചക്കിപ്പറമ്പന്‍ കുടുംബ അസോസിയേഷന്‍

തിരൂരങ്ങാടി: മലബാറില്‍ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളും വാരിയന്‍കുന്നത്ത് രക്തസാക്ഷിത്വവും നടന്നതിന്റെ നുറാം വര്‍ഷത്തോടനുബന്ധിച്ച് വാരിയന്‍കുന്നത്തിന്റെ കുടുംബ കൂട്ടായ്മയായ ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍ മലപ്പുറം ജില്ല കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജനുവരി 21 വൈകുന്നേരം 6.30 ന് ചെമ്മാട് വെച്ചാണ് പരിപാടി. കഥാകൃത്ത് പി സുരേന്ദ്രന്‍ അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്യും.
ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി മലബാര്‍ സമരപോരാട്ടങ്ങളുടെയും ശിഹാബ് പൂക്കോട്ടൂര്‍ വാരിയന്‍കുന്നത്തിന്റെയും അനുസ്മരണ പ്രഭാഷണങ്ങള്‍ നിര്‍വ്വഹിക്കും. തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ആദരിക്കല്‍ ചടങ്ങുകള്‍ നടത്തും. ഇമാമ് കൗണ്‍സില്‍ കോട്ടയം ജില്ല ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി, വാരിയന്‍കുന്നത്തിന്റെ ചരിത്ര ഗ്രന്ഥകാരന്‍ ജാഫര്‍ ഈരാറ്റുപ്പേട്ട എന്നിവര്‍ സംബന്ധിക്കും
RELATED STORIES
ചൈനയില്‍ പുതിയ വൈറസ് ബാധ കണ്ടെത്തി
10 Aug 2022 4:10 AM GMT'ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നു, ലക്ഷ്യം ഭരണ പ്രതിസന്ധി';...
10 Aug 2022 3:51 AM GMTജലനിരപ്പ് ഉയര്‍ന്നു; വാളയാര്‍ ഡാം ഇന്ന് തുറക്കും
10 Aug 2022 3:08 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
10 Aug 2022 2:27 AM GMTഒപ്പം കഴിയണമെന്ന ആവശ്യം നിരസിച്ചതിന് വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം;...
10 Aug 2022 2:00 AM GMTമീഡിയവണ്‍ സംപ്രേഷണ വിലക്ക്: ഇന്ന് സുപ്രിംകോടതിയില്‍ അന്തിമവാദം
10 Aug 2022 1:54 AM GMT