Latest News

മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം; സമര അനുസ്മരണയാത്ര സംസ്ഥാന സമാപനം വ്യാഴാഴ്ച പൂന്തുറയില്‍

വൈകീട്ട് നാലിന് പൂന്തുറയില്‍ നടക്കുന്ന സമാപനസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.

മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം; സമര അനുസ്മരണയാത്ര സംസ്ഥാന സമാപനം വ്യാഴാഴ്ച പൂന്തുറയില്‍
X

തിരുവനന്തപുരം: മലബാര്‍ സമരപോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന സന്ദേശമുയര്‍ത്തി മലബാര്‍ സമര അനുസ്മരണ യാത്ര സംസ്ഥാന സമാപനം വ്യാഴാഴ്ച പൂന്തുറയില്‍ നടക്കും. നവംബര്‍ 1ന് കാസര്‍കോട് നിന്നും ആരംഭിച്ച അനുസ്മരണ യാത്ര് തിരുവനന്തപുരം പൂന്തുറ ശഹീദ് ആലി മുസ്ലിയാര്‍ നഗറിലാണ് സമാപിക്കുന്നത്.

വൈകീട്ട് നാലിന് പൂന്തുറയില്‍ നടക്കുന്ന സമാപനസമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം യാഥാക്രമം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പി ശശി എം.എല്‍.എ, അഡ്വ. എം വിന്‍സെന്റ് എം.എല്‍.എ, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ നിര്‍വഹിക്കും.

സമാപന സമ്മേളനത്തില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, സംഘടന, രാഷ്ട്രീയ നേതാക്കള്‍, ചരിത്രകാരന്മാര്‍, പണ്ഡിതന്മാര്‍ പങ്കെടുക്കുന്നു.

സി പി മുഹമ്മദ് ബഷീര്‍, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, അബ്ദുല്‍ ഷുക്കൂര്‍ മൗലവി, ഹസന്‍ ബസരി മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, ബീമാപ്പള്ളി റഷീദ്, സഈദ് മൗലവി വിഴിഞ്ഞം, ഡോ. ജമാല്‍ മുഹമ്മദ്, എഎസ് അജിത് കുമാര്‍, വി എം ഫത്ഹുദ്ദീന്‍ റഷാദി, സി അബ്ദുല്‍ ഹമീദ്, മിര്‍സാദ് റഹ്മാന്‍, ജോണ്‍സണ്‍ കണ്ടച്ചിറ, എസ് സലീം (തിരുവനന്തപുരം കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍),എസ് എം ബഷീര്‍ (കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍), വി എസ് സുലോചനന്‍(അമ്പലത്തറ കൗണ്‍സിലര്‍), എ സുധീര്‍ ബീമാപള്ളി (കൗണ്‍സിലര്‍ തിരുവനന്തപുരം), കായിക്കര ബാബു, ഡോ. പി നസീര്‍, അഡ്വ. താജുദ്ദീന്‍, കരമന ബയാര്‍, കടയറ നാസര്‍, കരമന അഷ്‌റഫ് മൗലവി, അര്‍ഷദ് മൗലവി കല്ലമ്പലം, ഇലവുപാലം ശംസുദ്ദീന്‍ മൗലവി, പ്രഫ. തോന്നയ്ക്കല്‍ ജമാല്‍, അഡ്വ. തംറൂക്ക്, നടയറ ജബ്ബാര്‍, എ ഇബ്രാഹിം മൗലവി, ദാക്കിര്‍ ഹുസൈന്‍ മൗലവി, അബ്ദുല്‍ റഷീദ് (പി.പി.എം.ജെ പ്രസിഡന്റ്), ഹലാല്‍ഉദ്ദീന്‍ ബീമാപള്ളി, ഡോ. വിഴിഞ്ഞം റഹ്മാന്‍, കായംകുളം യൂനുസ് കുഞ്ഞ്, സെയ്‌നുദ്ദീന്‍ മൗലവി, അബ്ദുല്‍ മജീദ് നദ്‌വി, അഡ്വ. എ എം കെ നൗഫല്‍, അഡ്വ. ഷാനവാസ്, സുധീര്‍ വള്ളക്കടവ്, കടയറ നദീര്‍ എന്നിവര്‍ സംബന്ധിക്കും.

വിപ്ലവ ഗാനങ്ങള്‍ അവതരിപ്പിക്കുന്ന പാട്ടു വണ്ടിയും സമര കൃതികള്‍ വില്‍ക്കുന്ന പുസ്തക വണ്ടിയും നാടക വണ്ടിയുടെ ഭാഗമായുണ്ട്.

Next Story

RELATED STORIES

Share it