Latest News

മാള സെന്റ് ആന്റണീസ് സ്കൂളിൽ ഫുഡ് ബാങ്ക് പദ്ധതി ആരംഭിച്ചു

മാള സെന്റ് ആന്റണീസ് സ്കൂളിൽ ഫുഡ് ബാങ്ക് പദ്ധതി ആരംഭിച്ചു
X

മാളഃ മാള സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ്ന്റെ നേതൃത്വത്തിൽ ഉപ്പ് എന്ന പദ്ധതി ആരംഭിച്ചു. കൊവിഡ് മഹാമാരി കാരണം ഒരു നേരം ഭക്ഷണത്തിന് വകയില്ലാത്തവർക്ക് വേണ്ടിയുള്ള ഒരു സംരംഭമാണ് ഈ ഫുഡ് ബാങ്ക്. സ്ക്കൂളിലെ എൻഎസ്എസ് വിദ്യാത്ഥികൾ ശേഖരിച്ച പലവ്യഞ്ജന സാധനങ്ങൾ സ്ക്കൂളിന്റെ മുൻപിലുള്ള ബസ്സ് സ്റ്റോപ്പിലാണ് ക്രമീകരിച്ചിട്ടുള്ളത്.

ഫുഡ് ബാങ്കിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജർ വെ. റവ. ഫാദർ വർഗ്ഗീസ് ചാലിശ്ശേരി നിർവ്വഹിച്ചു. സ്ക്കൂൾ പ്രിൻസിപ്പൽ വി എ ലില്ലി സ്വാഗതം പറഞ്ഞു. സ്കൂൾ പി ടി എ പ്രസിഡന്റ് സി ഒ തോമസ് അദ്ധ്യക്ഷത വഹിച്ചു. പള്ളി കൈക്കാരൻ പിൻറ്റോ, ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് കെ ഡി റീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എൻ എസ് എസ് ന്റെ ദത്തു ഗ്രാമത്തിലേക്കുള്ള പലവ്യഞ്ജന കിറ്റ് വിതരണം എൻ എസ് എസ് മാള ക്ലസ്റ്റർ പി എ സി മെംബർ സി ഡി ജിന്നി ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് കോർഡിനേറ്റർ ഫസീഹ നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it