Latest News

മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മാള കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍

മുല്ലപ്പള്ളി രാമചന്ദ്രന്റെ രാജി ആവശ്യപ്പെട്ട് മാള കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍
X

മാള: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡന്റ് രാജിവെച്ച് സ്ഥാനം ഒഴിയണമെന്ന പൊതുവികാരം താഴെ തട്ടില്‍ ശക്തമായിരിക്കുകയാണ്. അതിന്റെ ഭാഗമാണ് മാള ബൂത്ത് കമ്മറ്റിയില്‍ നിന്നുളള പുതിയ ആവശ്യം.

ബൂത്ത് തലം മുതല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുള്ള യാതൊരു കര്‍മ്മ പദ്ധതിയും ആവിഷ്‌കരിച്ച് നടപ്പിലാക്കാതെ നിലവിലെ നേതൃത്വം പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കിയതായി കമ്മിറ്റി കുറ്റപ്പെടുത്തി. പാര്‍ട്ടിക്ക് വേണ്ടി നിലകൊള്ളുന്ന അണികളുടെ വികാരം ഉള്‍ക്കൊള്ളാന്‍ തയ്യാറില്ലാത്ത നേതൃത്വത്തിന് പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയില്ല. താഴെ തട്ടിലെ പ്രവര്‍ത്തകരുടെ വികാരം മാനിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെയും യുഡിഎഫ് കണ്‍വീനറായി കെ മുരളീധരനേയും പ്രതിപക്ഷ നേതാവായി വി ഡി സതീശനേയും തിരഞ്ഞെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബൂത്ത് തലം മുതല്‍ ശക്തമായിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മാരേക്കാട് ബൂത്ത് പ്രസിഡന്റ് ഹബീബ് പറഞ്ഞു.

Next Story

RELATED STORIES

Share it