വന്‍ ക്രമക്കേട്: വെള്ളമുണ്ട സഹകരണ ബാങ്കിലേക്ക് തിങ്കളാഴ്ച എല്‍ഡിഎഫ് മാര്‍ച്ച്

കല്‍പ്പറ്റ: ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്ത വെള്ളമുണ്ട സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് തിങ്കളാഴ്ച എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച്. ബാങ്ക് ഭരണ സമിതിയുടെയും സെക്രട്ടറിയുടെയും വന്‍ ക്രമക്കേടുകളാണ് പുറത്തുവന്നിരിക്കുന്നത്.
വിവിധ വ്യക്തികളുടെ അക്കൗണ്ട് ഉള്‍പ്പെടെ ദുരുപയോഗം ചെയ്ത് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സബ്‌സിഡി പോലും തട്ടിയെടുത്ത ബാങ്ക് അധികൃതര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചേര്‍ത്ത് കേസെടുക്കണമെന്നാണ് ആവശ്യം. ഭരണസമിതി പിരിച്ചുവിട്ട് ജനാധിപത്യപരമായി തിരെഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെടുന്നു.
ശക്തമായ നടപടികള്‍ ഉണ്ടാകുന്നതുവരെയുള്ള പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാനാണ് എല്‍ഡിഎഫ് തീരുമാനം. മുസ്‌ലിം ലീഗിന്റെ കീഴിലാണ് ബാങ്ക് ഭരണ സമിതി. സഹകരണ വകുപ്പ് ഓഡിറ്റിലാണ് സെക്രട്ടറി നടത്തിയ സാമ്പത്തിക തിരിമറികള്‍ കണ്ടെത്തിയത്. നേരത്തെയും ഈ സഹകരണ ബാങ്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, നിയമ നടപടികളിലേക്കെത്താതെ ഒതുക്കി തീര്‍ക്കുകയാണു ചെയ്തത്.
RELATED STORIES
ടിപ്പുവിന്റെ പോസ്റ്ററുകള്‍ നശിപ്പിച്ച് വിഎച്ച്പി | TippuSultan...
14 Aug 2022 11:06 AM GMTബിജെപി നേതാവിനെ പശു കുത്തിവീഴ്ത്തി
13 Aug 2022 1:05 PM GMTസല്മാന് റുഷ്ദി വെന്റിലേറ്ററില്‍
13 Aug 2022 9:20 AM GMTന്നാ താന്‍ കുഴിയടക്ക് മന്ത്രീ | thejas news|shanidasha||THEJAS NEWS
13 Aug 2022 6:44 AM GMTഇഡിയെ പരിഹസിച്ച് തേജസ്വി യാദവ്
12 Aug 2022 3:10 PM GMTസ്വാതന്ത്ര്യം ഹനിക്കാന്‍ അനുവദിക്കരുത്
12 Aug 2022 6:19 AM GMT