ശിവസേനയിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍;ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രിംകോടതി
ഒട്ടേറെ ഭരണഘടനാ പ്രശ്‌നങ്ങള്‍ അടങ്ങുന്നതാണ് ശിവസേനയിലെ തര്‍ക്കം എന്നു വലിയിരുത്തിയാണ് വിധി
ന്യൂഡല്‍ഹി:മഹാരാഷ്ട്ര ശിവസേനയിലെ അധികാര തര്‍ക്കവും,സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്.
ഒട്ടേറെ ഭരണഘടനാ പ്രശ്‌നങ്ങള്‍ അടങ്ങുന്നതാണ് ശിവസേനയിലെ തര്‍ക്കം എന്നു വലിയിരുത്തിയാണ് ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ വിധി.
കൂറുമാറിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗവും യഥാര്‍ഥ ശിവസേനയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഏകനാഥ് ഷിന്‍ഡെ വിഭാഗവും നല്‍കിയ ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. കേസ് വ്യാഴാഴ്ച ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാനുള്ള ഗവര്‍ണറുടെ അധികാരം, വിപ്പ് ലംഘിക്കുന്ന അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള സ്പീക്കറുടെ അധികാരം തുടങ്ങിയ വിഷയങ്ങളാകും ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.
RELATED STORIES
എഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ...
8 Sep 2024 3:25 AM GMTകൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT