Latest News

ശരത്പവാര്‍ രാഷ്ട്രപതിസ്ഥാനത്തേക്ക് മല്‍സരിച്ചേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് മഹാരാഷ്ട്ര എന്‍സിപി മന്ത്രി

ശരത്പവാര്‍ രാഷ്ട്രപതിസ്ഥാനത്തേക്ക് മല്‍സരിച്ചേക്കുമെന്ന വാര്‍ത്ത നിഷേധിച്ച് മഹാരാഷ്ട്ര എന്‍സിപി മന്ത്രി
X

മുംബൈ: എന്‍സിപി നേതാവ് ശരത് പവാര്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. അടുത്ത വര്‍ഷമാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുക.

അത്തരമൊരു ചര്‍ച്ച പാര്‍ട്ടിയിലെ സഖ്യകക്ഷികള്‍ക്കിടയിലോ നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

''ശരത് പവാര്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സിരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അടുത്തൊന്നും രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനില്ല. പാര്‍ട്ടി അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് മല്‍സിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നില്ല. വാര്‍ത്ത കെട്ടിച്ചമച്ചതാണ്''- നവാബ് മാലിക് പറഞ്ഞു.

കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരത് പവാറും ഇതേ വാര്‍ത്ത തള്ളിയിരുന്നു.

രാഹുലും പ്രിയങ്കയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും ശേഷം പ്രശാന്ത് കിഷോര്‍ ശരദ്പവാറിനെ കണ്ടതോടെയാണ് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

Next Story

RELATED STORIES

Share it