മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ദുരഭിമാനക്കൊല
യുവതിയുടെ തലയറുത്ത് സഹോദരന്‍; കാലുകള്‍ പിടിച്ചുവച്ച് സഹായിച്ച് മാതാവ്

മുംബൈ: പ്രണയ വിവാഹം ചെയ്തതിന് മഹാരാഷ്ട്രയില്‍ യുവതിയെ സഹോദരന്‍ തലയറുത്ത് കൊലപ്പെടുത്തി.17 വയസുകാരനാണ് യുവതിയുടെ തലവെട്ടിയത്.മാതാവിന്റെ സഹായത്തോടെയാണ് പ്രതി കൊലപാതകം നടത്തിയത്.പെണ്‍കുട്ടിയുടെ കാലുകള്‍ പിടിച്ചുവച്ചു കൊലപാതകത്തിന് സഹായിക്കാന്‍ മാതാവും കൂട്ടുനിന്നതായി പോലിസ് അറിയിച്ചു.അഭിമാനസംരക്ഷണത്തിന്റെ പേരിലാണ് 19വയസുകാരിയായ യുവതിയുടെ തല സഹോദരന്‍ അറുത്തെടുത്തത്.
ഞായറാഴ്ച യുവതിയുടെ വീട്ടില്‍ എത്തിയാണ് ഇരുവരും കൊലപാതകം നടത്തിയത്.പ്രണയിച്ച യുവാവുമായി 2021 ജൂണില്‍ യുവതി ഒളിച്ചോടിയിരുന്നു.ഇതില്‍ പക കൊണ്ടാണ് മാതാവും സഹോദരനും യുവതിയുടെ തലയറുത്തത്. സ്വന്തം നിലയ്ക്ക് പങ്കാളിയെ കണ്ടെത്തി കല്യാണം കഴിച്ചതിനാലാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഇരുവരും പോലിസിനെ അറിയിച്ചു.
ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട് എന്ന വ്യാജേന വീട്ടിലെത്തിയ ശേഷം ചായ ഉണ്ടാക്കുന്നതിനിടെ യുവതിയെ ആക്രമിക്കുകയായിരുന്നു.തുടര്‍ന്ന് അരിവാള്‍ ഉപയോഗിച്ച് യുവതിയുടെ തലയറുത്ത് മാറ്റി. കുറ്റവാളികള്‍ വിര്‍ഗോവന്‍ പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി കുറ്റം ഏറ്റുപറഞ്ഞു. കൊലയ്ക്കു ശേഷം അറ്റ ശിരസ്സുമായി മുറ്റത്ത് എത്തിയ പ്രതി തല ഉയര്‍ത്തിക്കാട്ടിയതായി പോലിസ് കൂട്ടിച്ചേര്‍ത്തു.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT