Latest News

വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ പേരെയും വാക്‌സിനേഷന് വിധേയമാക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി

വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ പേരെയും വാക്‌സിനേഷന് വിധേയമാക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി
X

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ തടസ്സമില്ലാതെ നല്‍കിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും മൂന്ന് മാസത്തിനുളളില്‍ വാക്‌സിന്‍ നല്‍കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്. രാജ്യത്ത് മൂന്ന് കോടി പേര്‍ക്ക് വക്‌സിന്‍ നല്‍കിയ ആദ്യ സംസ്ഥാനമായ ശേഷം വാര്‍ത്താമാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

വാക്‌സിന്‍ ലഭ്യത ഇപ്പോള്‍ പ്രശ്‌നമല്ലാതായി മാറിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 3 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഇതുപോലെ പോവുകയാണെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കം വാക്‌സിന്‍ നല്‍കാന്‍ കഴിയും- അദ്ദേഹം പറഞ്ഞു.

പ്രതിദിനം 10 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ മഹാരാഷ്ട്രയ്ക്കാവും. സംസ്ഥാനത്തിന്റെ കഴിവിനുസരിച്ച് കേന്ദ്രം വാക്‌സിന്‍ നല്‍കാന്‍ തയ്യാറായാല്‍ മുഴുവന്‍ പേര്‍ക്കും മൂന്ന് മാസത്തിനുളളില്‍ വാക്‌സിന്‍ നല്‍കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ മഹാരാഷ്ട്രയില്‍ 3,002,27,217 ഡോസ് വാക്‌സിനാണ് നല്‍കിയിട്ടുളളത്.

ആരോഗ്യ വകുപ്പിലേക്ക് കൂടുതല്‍ പണം നീക്കവയ്ക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോടും ഉപമുഖ്യമന്ത്രി അജിത് പവാറിനോടും ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it