മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം
സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശകള്‍ക്കനുസരിച്ചായിരിക്കും.
മുംബൈ: തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച പിന്നിടുമ്പോള്‍ മഹാരാഷ്ട്രയില്‍ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ തീരുമാനമനുസരിച്ചായിരിക്കും ഇനി മഹാരാഷ്ട്ര നിയമസഭയുടെ ഭാവി. നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ദേവേന്ദ്ര ഫെഡ്‌നാവിസ് സര്‍ക്കാര്‍ ഇന്നലെ തന്നെ രാജി സമര്‍പ്പിച്ചെങ്കിലും കാവല്‍ മന്ത്രിസഭയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു. കാവല്‍ മന്ത്രിസഭ എത്ര കാലം തുടരാം എന്നതില്‍ നിയമപരമായ നിബന്ധനകളൊന്നുമില്ല. ഗവര്‍ണറാണ് അക്കാര്യം തീരുമാനിക്കേണ്ടത്.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിയ കമ്മീഷന്‍ ശുപാര്‍ശകള്‍ക്കനുസരിച്ചായിരിക്കും. അതനുസരിച്ച് നാല് സാധ്യതകളാണ് ഉള്ളത്. 1. തിരഞ്ഞെടുപ്പ് പൂര്‍വ്വ സഖ്യത്തിലുള്ള കക്ഷികളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുക. 2. ഏറ്റവും വലിയ കക്ഷിയെ ക്ഷണിക്കുക. 3. തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാക്കുന്ന സഖ്യത്തെ ക്ഷണിക്കുക. എല്ലാ കക്ഷികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന സഖ്യത്തെ ആദ്യവും 4. പുറത്തുനിന്ന് പിന്തുണക്കുന്ന സഖ്യത്തെ രണ്ടാമതും ക്ഷണിക്കുക.
ഇതനുസരിച്ച് ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെയാണ് ആദ്യം ക്ഷണിക്കേണ്ടത്. പക്ഷേ, സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന കാര്യം ബിജെപി അറിയിച്ചിട്ടുണ്ട്. ശിവസേനയുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാനാവൂ. ശിവസേന ഇടഞ്ഞു നിര്‍ക്കുന്ന സാഹചര്യത്തില്‍ ആദ്യ സാധ്യത അടഞ്ഞിരിക്കയാണ്.
ഈ ഒരു സാധ്യതയും നടപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്യാം. മൂന്നു വര്‍ഷം വരെ അത് നീട്ടിക്കൊണ്ടുപോകാം. ഇടക്കാല തിരഞ്ഞെടുപ്പ് നിര്‍ദേശിക്കാനും കഴിയും.
ശിവസേനക്ക് എന്‍സിപിയുമായും കോണ്‍ഗ്രസ്സുമായും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇതില്‍ ഏത് സാധ്യതയാണ് ഉപയോഗപ്പെടുത്തുക എന്ന കാര്യം തീരുമാനിക്കാന്‍ ഗവര്‍ണര്‍ക്കാണ് അധികാരം.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT