Latest News

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,645 പേര്‍ക്ക് കൊവിഡ്; തമിഴ്നാട്ടില്‍ 2,708 പുതിയ കേസുകള്‍

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,645 പേര്‍ക്ക് കൊവിഡ്; തമിഴ്നാട്ടില്‍ 2,708 പുതിയ കേസുകള്‍
X

മുംബൈ: രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 84 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. ഈ മണിക്കൂറുകളില്‍ 9,905 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 16,48,665 ആയി ഉയര്‍ന്നു. ഇതുവരെ 14,70,660 പേര്‍ രോഗമുക്തി നേടി. 1,34,137 സജീവ കേസുകളാണ് നിലവിലുള്ളത്. 43,348 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.

അതേസമയം തമിഴ്നാട്ടില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 2,708 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മണിക്കൂറില്‍ 32 പേര്‍ മരിച്ചു. 29,268 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്താകെ 7,11,713 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 10,956 പേരാണ് രോഗബാധിച്ച് മരിച്ചത്. 6,71,489 പേര്‍രാണ് ഇതുവരെ രോഗമുക്തരായത്.




Next Story

RELATED STORIES

Share it