Latest News

സ്പാകളിലും മാസാജ് കേന്ദ്രങ്ങളിലും സിസിടിവി നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി

സ്പാകളിലും മാസാജ് കേന്ദ്രങ്ങളിലും സിസിടിവി നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി
X

ചെന്നൈ: സ്പാകളിലും മാസാജിങ്, തെറാപ്പി കേന്ദ്രങ്ങളിലും സിസിടിവി നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരം കേന്ദ്രങ്ങളില്‍ വേശ്യാവൃത്തി നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടി.

ഉടമയുടെ സാക്ഷ്യപത്രം മാത്രം മതിയാകില്ലെന്നും ഇത്തരം കേന്ദ്രങ്ങളില്‍ സമയബന്ധിതമായി പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ചെന്നൈ, കോയമ്പത്തൂര്‍ പോലുള്ള നഗരങ്ങളില്‍ മാസാജ് കേന്ദ്രങ്ങള്‍ വ്യാപകമാവുകയാണെന്നും അത്തരം കേന്ദ്രങ്ങള്‍ക്കെതിരേ വലിയ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ലൈംഗികവ്യാപാരം നടക്കുന്നുണ്ടെന്നാണ് പ്രധാന പരാധി.

പരാതി ഉടയരുമ്പോള്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ അത്തരം പരിശോധനകള്‍ പാടില്ലെന്ന് ഉത്തരവിടാന്‍ സാധ്യമല്ലെന്നും കോടതി പറഞ്ഞു. പരിശോധന നടത്താന്‍ പോലിസിന് അധികാരമുണ്ട്. പരിശോധന പാടില്ലെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതികള്‍ കോടതികള്‍ പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അങ്ങനെയുള്ള ഉത്തരവുകള്‍ ദുരപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it