Latest News

ഇദ്ദ കുന്നിന് ഗുരുനാനാക്കിന്റെ പേരിടണമെന്ന് മധ്യപ്രദേശ് പ്രോംടെം സ്പീക്കര്‍

ഇദ്ദ കുന്നിന് ഗുരുനാനാക്കിന്റെ പേരിടണമെന്ന് മധ്യപ്രദേശ് പ്രോംടെം സ്പീക്കര്‍
X

ഭോപ്പാല്‍: ഭോപ്പാലിലെ ഇദ്ദ കുന്ന് ഗുരുനാനാക് തെക്രി എന്ന് പുനഃര്‍നാമകരണം ചെയ്യണമെന്ന് മധ്യപ്രദേശ് നിയമസഭാ പ്രോംടെം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ. 500 വര്‍ഷം മുമ്പ് ഗുരുനാനാക് ദേവ് ഇദ്ദ കുന്ന് സന്ദര്‍ശിച്ച് ആരാധന നടത്തിയിട്ടുണ്ടെന്നും കുഷ്ഠരോഗികളെ സുഖപ്പെടുത്തിയിട്ടുണ്ടെന്നും ശര്‍മ അവകാശപ്പെട്ടു.

ഭോപ്പാലിലെ ഗുരുനാനാക് തെക്രി സന്ദര്‍ശന വേളയിലാണ് രാമേശ്വര്‍ ശര്‍മ ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ നിയമസഭയില്‍ ഈ ആവശ്യമുന്നയിക്കപ്പെടുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം സിക്ക് സമൂഹത്തിലെ ഏതാനും പേര്‍ ശര്‍മയെ നേരില്‍ കണ്ട് പുനഃര്‍നാമകരണം നടത്തുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നു.

നിലവില്‍ ഇദ്ദ എന്നാണ് കുന്നുകള്‍ അറിയപ്പെടുന്നതെന്നും അത് ഗുരുനാനാക് തെക്രി എന്ന് പുനഃര്‍നാമകരണം ചെയ്യണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും സിക്ക് സമുദായ പ്രമുഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it