Latest News

മധ്യപ്രദേശ്: ചീറ്റപ്പുലികളെ വനത്തില്‍ തുറന്നുവിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം

മധ്യപ്രദേശ്: ചീറ്റപ്പുലികളെ വനത്തില്‍ തുറന്നുവിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം
X

ന്യൂഡല്‍ഹി: ജന്മദിനം ആഘോഷിക്കാന്‍ മനുഷ്യര്‍ പല വഴി കണ്ടെത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം 8 ചീറ്റപ്പുലികളെ റിസര്‍വ് നവനത്തില്‍ തുറന്നുവിട്ടായിരുന്നു. തുറന്നുവിട്ട പുലികളുടെ ചിത്രങ്ങളും പ്രധാനമന്ത്രി പകര്‍ത്തി. പ്രധാനമന്ത്രിയുടെ 72ാം ജന്മദിനാഘോഷമാണ് ഇന്ന് നടന്നത്.

ഏഴ് ദശകങ്ങള്‍ക്കുശേഷമാണ് ഇന്ത്യയിലെ വനത്തില്‍ ചീറ്റപ്പുലികള്‍ എത്തുന്നത്. മധ്യപ്രദേശിലെ കൂനൊ ദേശീയ പാര്‍ക്കിലായിരുന്നു പ്രധാനമന്ത്രി ചീറ്റകളെ തുറന്നുവിട്ടത്. 1952 മുതല്‍ ഇന്ത്യന്‍ വനത്തില്‍ ചീറ്റപ്പുലികളില്ല.

ആഫ്രിക്കയിലെ നമീബിയയില്‍നിന്ന് 8 ചീറ്റപ്പുലികളെയാണ് ഇന്ത്യയിലെത്തിച്ചത്. ബോയിങ് 747 വിമാനത്തിലായിരുന്നു ഇവയുടെ യാത്ര.

Next Story

RELATED STORIES

Share it