Latest News

ഭിക്ഷാടനത്തിന് നിരോധനം; ഉത്തരവിറക്കി ഭോപ്പാല്‍

ഭിക്ഷാടനത്തിന് നിരോധനം; ഉത്തരവിറക്കി ഭോപ്പാല്‍
X

ഭോപ്പാല്‍: ഭോപ്പാലില്‍ ഭിക്ഷാടനം നിരോധിച്ച് അധികൃതര്‍. ഭിക്ഷാടനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും ദാനം നല്‍കുന്നവര്‍ക്കും എതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഭോപ്പാല്‍ ജില്ലാ കളക്ടര്‍ കൗശ്ലേന്ദ്ര വിക്രം സിംഗ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷന്‍ 163 (2) പ്രകാരമാണ് നിരോധനം. സംസ്ഥാനത്തെ ഇന്‍ഡോര്‍ ജില്ലയില്‍ നേരത്തെ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ട്.

ട്രാഫിക് സിഗ്‌നലുകളില്‍ ഭിക്ഷ യാചിക്കുന്ന നിരവധി യാചകര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതായും മയക്കുമരുന്ന് ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. ട്രാഫിക് സിഗ്‌നലുകളില്‍ അവരുടെ സാന്നിധ്യം അപകടഭീതി സൃഷ്ടിക്കുന്നുണ്ടെന്നും ഉത്തരവില്‍ പറയുന്നു.കൂടാതെ,

ഭിക്ഷാടകര്‍ക്ക് ദാനമായി എന്തെങ്കിലും നല്‍കുന്നവര്‍ക്കോ അവരില്‍ നിന്ന് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കോ എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it