Latest News

കൊവിഡ് പ്രതിരോധം: ഹരിയാനക്ക് ഒന്നര കോടി രൂപ നല്‍കി എം എ യൂസുഫലി

കൊവിഡ് പ്രതിരോധം: ഹരിയാനക്ക് ഒന്നര കോടി രൂപ നല്‍കി എം എ യൂസുഫലി
X

ചണ്ഡിഗഢ്: കൊവിഡ് പ്രതിരോധത്തിനായി ഹരിയാന മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി 1 കോടി രൂപ നല്‍കി. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ചണ്ഡീഗഢിലെ ഔദ്യോഗിക കാര്യാലയത്തില്‍ വച്ച് ലുലു ഗ്രൂപ്പ് പ്രതിനിധികളായ നജുമുദ്ദീന്‍, ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്.

ഇത് കൂടാതെ ഹരിയാനയിലെ മേവാത്ത് ജില്ലാ ഭരണകൂടത്തിന്റെ സി.എസ്.ആര്‍. ഫണ്ടിലേക്ക് 50 ലക്ഷം രൂപയും യൂസഫലി നല്‍കി. മേവാത്ത് ജില്ലാ ഡെപ്യുട്ടി കമ്മീഷണറും കലക്ടറുമായ പങ്കജ് ഐ.എ.എസിനാണ് ലുലു പ്രതിനിധികള്‍ ചെക്ക് കൈമാറിയത്.

ഇന്ത്യയിലേയും ഗള്‍ഫ് രാജ്യങ്ങളുടെയും കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെയായി 47.5 കോടി രൂപയാണ് യൂസുഫലി നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊവിഡ് ഫണ്ടിലേക്ക് 25 കോടി രൂപയും, കേരള മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപയും ഇതിനു മുമ്പ് നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it