Latest News

ലൂക്കാ സോക്കര്‍ ഐ ലീഗിലേക്ക്?

ലൂക്കാ സോക്കര്‍ ഐ ലീഗിലേക്ക്?
X

ന്യൂഡല്‍ഹി: മലപ്പുറത്തെ പ്രെഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ ലൂക്കാ സോക്കര്‍ ഐ ലീഗ് പ്രവേശനത്തിനൊരുങ്ങുന്നു. എഐഎഫ്എഫ് ഐ ലീഗില്‍ കളിക്കാന്‍ പുതിയ ടീമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചിരുന്നു. കൊണ്ടോട്ടിയിലെ ലൂക്കാ സോക്കറും ഇതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.

ലൂക്കാ സോക്കറിന് പിറകെ സുദേവാ എഫ് സിയും എഫ് സി ബെംഗളുരു യുനൈറ്റഡും ഐ ലീഗ് പ്രവേശനത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ലേലത്തിലൂടെയാവും ടീമിനെ തിരഞ്ഞെടുക്കുക. മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കിയാകും ലൂക്കാ സോക്കറിന്റെ പ്രവേശനം. ഗോകൂലം കേരളയും സമാന തരത്തില്‍ ഐ ലീഗില്‍ പ്രവേശനം നേടിയതാണ്. നിലവില്‍ കേരളാ ബ്ലാസ്റ്റേഴ്‌സും ഗോകുലം എഫ് സിയുമാണ് ദേശീയ തലത്തില്‍ കേരളത്തില്‍ നിന്നും കളിക്കുന്ന രണ്ട് ടീമുകള്‍.

കഴിഞ്ഞ തവണ കേരളാ പ്രീമിയര്‍ ലീഗില്‍ കളിച്ച ടീമാണ് ലൂക്കാ സോക്കര്‍. ബ്ലാസ്‌റ്റേഴ്‌സും ഗോകുലവും അടങ്ങുന്ന ഗ്രൂപ്പില്‍ ലൂക്കാ മൂന്നാം സ്ഥാനം നേടിയിരുന്നു. ഒരു പോയിന്റിനാണ് സെമി അവര്‍ക്ക് നഷ്ടമായത്. ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ ഗോകുലം എഫ് സിയെ പരാജയപ്പെടുത്തുകയും ചെയ്തു.കേരളാ അക്കാഡമി ലീഗില്‍ അണ്ടര്‍ 18 ടീമിനെയും ലൂക്കാ എഫ് സി ഇറക്കിയിരുന്നു.


Next Story

RELATED STORIES

Share it