ലൗ ജിഹാദിനിരയായ 38 പെണ്‍കുട്ടികള്‍ ബാലരാമപുരത്തെന്ന്; അന്വേഷണമാവശ്യപ്പെട്ട് എസ്ഡിപിഐ പരാതി നല്‍കി
ലൗ ജിഹാദിനിരയായ 38 പെണ്‍കുട്ടികളെ ബാലരാമപുരത്ത് പാര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വിവി രാജേഷിന്റെ പരാമര്‍ശം. എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖാണ് ബാലരാമപുരം സിഐക്ക് നല്‍കിയ പരാതി നല്‍കിയത്.
തിരുവനന്തപുരം: മലയാള മനോരമ ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് നടത്തിയ പരാമര്‍ശത്തിനെതിരെ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പോലിസില്‍ പരാതി നല്‍കി. ലൗ ജിഹാദിനിരയായ 38 പെണ്‍കുട്ടികളെ ബാലരാമപുരത്ത് പാര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വിവി രാജേഷിന്റെ പരാമര്‍ശം. എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖാണ് ബാലരാമപുരം സിഐക്ക് പരാതി നല്‍കിയത്.
'ലൗ ജിഹാദിന്റെ പേരില്‍ ചതിക്കപ്പെട്ട 38 പെണ്‍കുട്ടികള്‍ ബാലരാമപുരത്ത് താമസിക്കുന്നുണ്ട്. കാസര്‍കോഡ് സ്വദേശി ശ്രുതി ഭട്ട്, ആതിരെ എന്നിവരുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ വന്ന് പരിശോധിക്കാം'-വിവി രാജേഷ് ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞു.
ഇതിന് പുറമെ ചര്‍ച്ചയില്‍ പാനലിസ്റ്റായ സിപിഎം നേതാവ് ജെ ചിത്തരജ്ഞനെയും പെണ്‍കുട്ടികളെ സന്ദര്‍ശിക്കാന്‍ ചര്‍ച്ചക്കിടെ വിവി രാജേഷ് ക്ഷണിച്ചിരുന്നു.
ഈ പരാമര്‍ശത്തിലെ വസ്തുത പുറത്ത് കൊണ്ട് വരണം, സര്‍ക്കാര്‍ അനുമതിയോടെയാണോ ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നത് എന്നീ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എസ്ഡിപിഐ പരാതി നല്‍കിയത്.
വിവി രാജേഷ് നടത്തിയത് വ്യാജാരോപണമാണെങ്കില്‍ നടപടിയെടുക്കണമെന്നും ബാലരാമപുരം സി ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT