Latest News

അന്യസംസ്ഥാന തൊഴിലാളിയില്‍ നിന്നും ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസിലെ പ്രതികളായ യുവാക്കള്‍ ഒളിവിലെന്ന് പോലീസ് ഹൈക്കോടതിയില്‍

സംസ്ഥാന സര്‍ക്കാരിന്റെ 65 ലക്ഷം രൂപ സമ്മാനാര്‍ഹമായ വിന്‍വിന്‍ഭാഗ്യക്കുറിയാണ് അസം സ്വദേശിയായ കോട്ടയം മെഡിക്കല്‍ കോളജിലെ കാന്റീന്‍ ജീവനക്കാരനായ സുശേല്‍ കൊംഗാരിയില്‍ നിന്നും പ്രതികള്‍ തട്ടിയെടുത്തത്.

അന്യസംസ്ഥാന തൊഴിലാളിയില്‍ നിന്നും ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസിലെ പ്രതികളായ യുവാക്കള്‍ ഒളിവിലെന്ന് പോലീസ് ഹൈക്കോടതിയില്‍
X

കൊച്ചി: അന്യസംസ്ഥാന തൊഴിലാളിയില്‍ നിന്നും ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസിലെ പ്രതികളായ യുവാക്കള്‍ ഒളിവിലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ 65 ലക്ഷം രൂപ സമ്മാനാര്‍ഹമായ വിന്‍വിന്‍ഭാഗ്യക്കുറിയാണ് അസം സ്വദേശിയായ കോട്ടയം മെഡിക്കല്‍ കോളജിലെ കാന്റീന്‍ ജീവനക്കാരനായ സുശേല്‍ കൊംഗാരിയില്‍ നിന്നും പ്രതികള്‍ തട്ടിയെടുത്തത്.പോലീസ് അന്യായമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മലപ്പുറം പോത്തുകല്ല് വെളിയമ്പാടം സ്വദേശി മിഗ്ദാദ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തു വന്നത്.കോട്ടയത്തെ പലഹാര വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്ന തനിക്കും സുഹൃത്തിനും വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചുവെന്നും സമ്മാനാര്‍ഹമായ ടിക്കറ്റ് മലപ്പുറത്തെ ബാങ്കില്‍ ഏല്‍പ്പിച്ചുവെന്നും പോത്തുകല്ല് പോലീസ് വീട്ടിലെത്തി തങ്ങളുടെ ആധാര്‍കാര്‍ഡും തിരിച്ചറയില്‍ കാര്‍ഡും പിടിച്ചെടുത്തുവെന്നുമാരോപിച്ചായിരുന്നു ഹരജി.എന്നാല്‍ കാന്റീന്‍ ജീവനക്കാരനായ അസം സ്വദേശി സുഹില്‍കുമാര്‍ എന്ന ലോട്ടറി വ്യാപാരിയില്‍ നിന്നും വാങ്ങിയ ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനമായ 85 ലക്ഷം രൂപ സമ്മാനം ലഭിച്ചതെന്നും സ്വന്തമായി ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ഇദ്ദേഹം ഹരജിക്കാരന്റെ സഹായം തേടുകയായിരുന്നു.പിന്നീട് എറണാകുളത്ത് കച്ചേരിപ്പടിയിലുള്ള എസ്.ബി.ഐ ബ്രാഞ്ചിന്റെ മുന്നിലെത്തി ഇദ്ദേഹത്തില്‍ നിന്നും ടിക്കറ്റ് കൈക്കലാക്കിയ ശേഷം ബാങ്കില്‍ ഹാജരാക്കിയെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് വിശദീകരിച്ചു. തന്റെ അക്കൗണ്ടില്‍ പണം വന്നാല്‍ ഉടന്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി കടന്നു കളയുകായിരുന്നുവെന്നും പോലീസ് കോടതിയെ അറിയിച്ചു.




Next Story

RELATED STORIES

Share it