Latest News

നിര്‍ഭയ കേസ്: പോലിസിലും ജുഡീഷ്യറിയിലുമുള്ള പഴുതുകള്‍ അടയ്ക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍

''നമ്മുടെ സംവിധാനത്തില്‍ നിരവധി പഴുതുകളുണ്ട്. അത് നാട്ടിലെ കുറ്റവാളികള്‍ക്ക് പ്രചോദനമാവുകയാണ്. അത് പരിഹരിക്കണം''

നിര്‍ഭയ കേസ്: പോലിസിലും ജുഡീഷ്യറിയിലുമുള്ള പഴുതുകള്‍ അടയ്ക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ പോലിസിലും നീതിന്യായ സംവിധാനത്തിലും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള നിരവധി പഴുതുകളുണ്ടെന്നും അവ ഇല്ലാതാക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിര്‍ഭയ പ്രതികളുടെ തൂക്കിക്കൊലക്കുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

''നിര്‍ഭയ കേസില്‍ നീതി നടപ്പാകാന്‍ ഏഴ് കൊല്ലമെടുത്തു. ഇതുപോലുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടാവില്ലെന്ന് നാം ഉറപ്പുവരുത്തണം. പ്രതികള്‍ നിയമത്തെ എങ്ങനെയൊക്കെ വളച്ചൊടിക്കുന്നുവെന്ന് നാം കണ്ടു. നമ്മുടെ സംവിധാനത്തില്‍ നിരവധി പഴുതുകളുണ്ട്. അത് നാട്ടിലെ കുറ്റവാളികള്‍ക്ക് പ്രചോദനമാവുകയാണ്. അത് പരിഹരിക്കണം''-കെജ്രിവാള്‍ പറഞ്ഞു.

''പോലിസ് സംവിധാനവും നീതിന്യായസംവിധാനവും പഴുതുകളില്ലാത്തതാക്കണം. കുറ്റവാളികളെ ആറ് മാസത്തിനുള്ളില്‍ തൂക്കിക്കൊല്ലണം. തങ്ങള്‍ സുരക്ഷിതരെന്ന് സ്ത്രീകള്‍ക്ക് തോന്നണം. ഡല്‍ഹിയില്‍ ധാരാളം സിസിടിവി കാമറകള്‍ സ്ഥാപിക്കണം. ഇരുട്ടുള്ള തെരുവുകളില്‍ വിളക്കുകള്‍ സ്ഥാപിക്കണം''

നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നിവരെ തിഹാര്‍ ജയിലില്‍ വച്ച് ഇന്ന് രാവിലെ 5.30നാണ് തൂക്കിക്കൊന്നത്.

2012 ഡിസംബര്‍ 16ന് ദില്ലിയിലാണ് നിര്‍ഭയ എന്ന് മാധ്യമങ്ങള്‍ പേരിട്ടുവിളിച്ച പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. കേസില്‍ ഒന്നാം പ്രതി ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്. മറ്റൊരു പ്രതി മൂന്ന് വര്‍ഷത്തെ തടവ്ശിക്ഷയ്ക്കു ശേഷം മോചിതനായി.




Next Story

RELATED STORIES

Share it