വെള്ളിക്കുളങ്ങരയില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന യുവാവിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

തൃശൂര്‍: വെള്ളിക്കുളങ്ങരയില്‍ മാതാപിതാക്കളെ വെട്ടിക്കൊന്ന അനീഷ് എന്ന യുവാവിനെ കണ്ടെത്താന്‍ പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. അനീഷിനെയോ അനീഷിന്റെ വാഹനമോ കണ്ടാല്‍ പോലിസില്‍ അറിയിക്കണമെന്നാണ് നോട്ടിസില്‍ ഉള്ളത്.
കെ എല്‍ 8- പി 0806 നമ്പറിലുളള ഹീറോ ഹോണ്ട ബൈക്കിലാണ് അനീഷ് രക്ഷപ്പെട്ടത്. അവസാനം കാണുമ്പോള്‍ ഇളം പച്ച ടീഷര്‍ട്ടും ട്രൗസറുമാണ് വേഷം. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ വെള്ളിക്കുളങ്ങര പോലിസില്‍ വിവരമറിയിക്കണമെന്നും നോട്ടിസിലുണ്ട്.
ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്‍ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് അനീഷ് കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു.
റോഡിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. കൊലപാതക വിവരം പോലിസില്‍ വിളിച്ചറിയിച്ചത് അനീഷാണ്.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT