Latest News

ലോക്സഭ തിരഞ്ഞെടുപ്പ്: പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് സൂചന

ലോക്സഭ തിരഞ്ഞെടുപ്പ്: പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് സൂചന
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് സൂചന. ആഭ്യന്തര മന്ത്രാലയവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പിനു മുന്‍പുള്ള അവസാന കേന്ദ്രമന്ത്രിസഭാ യോഗം ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ചു. മന്ത്രാലയങ്ങളുടെ നയപരമായ തീരുമാനങ്ങളുടെ റിപ്പോര്‍ട്ട് ബുധനാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി. പദ്ധതികളുടെ ഉദ്ഘാടനങ്ങളും ബുധനാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനം അവസാന മന്ത്രിസഭാ യോഗത്തിനു ശേഷം ഉണ്ടാകുമെന്നാണ് കരുതുന്നത്.

വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഏപ്രില്‍ രണ്ടാം വാരത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 14 മുതല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നേക്കും. 2019ലെ പൊതു തിരഞ്ഞെടുപ്പ് മാതൃകയില്‍ ഏഴു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടത്താനും സാധ്യതയുണ്ട്. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കമ്മിഷനില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ഒരംഗവുമാണ് ഉള്ളത്. മൂന്നാമത്തെ അംഗത്തിന്റെ ഒഴിവ് മാതൃക പെരുമാറ്റച്ചട്ടം വരുന്നതിനു മുന്‍പായി നികത്തേണ്ടതുണ്ട്.

Next Story

RELATED STORIES

Share it