ലോകായുക്തയുടെ വിധി ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ കേസില്‍: കെ ടി ജലീല്‍
പൂര്‍ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.' എന്നാണ് ജലീല്‍ എഫ്ബിയില്‍ കുറിച്ചത്.
BY NAKN9 April 2021 3:32 PM GMT
X
NAKN9 April 2021 3:32 PM GMT
കോഴിക്കോട്: ലോകായുക്തയുടെ വിധി മുന്‍പ് ഹൈക്കോടതിയും മുന്‍ കേരളാ ഗവര്‍ണറും തള്ളിയ കേസിലെന്ന് മന്ത്രി കെ ടി ജലീല്‍. വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീല്‍ പ്രതികരിച്ചത്. ' ബഹുമാനപ്പെട്ട ഹൈക്കോടതിയും ബഹുമാനപ്പെട്ട മുന്‍ കേരള ഗവര്‍ണറും സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി സദാശിവവും തള്ളിയ കേസിലാണ് ബഹുമാനപ്പെട്ട ലോകായുക്ത ഇപ്പോള്‍ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പൂര്‍ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.' എന്നാണ് ജലീല്‍ എഫ്ബിയില്‍ കുറിച്ചത്.
ബന്ധു നിയമനക്കേസില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്നും സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു. മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. സംസ്ഥാന ന്യൂനപക്ഷ കോര്പറേഷന് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. മലപ്പുറം സ്വദേശിയായ വി കെ മുഹമ്മദ് ഷാഫി നല്കിയ പരാതിയിലാണ് വിധി.
Next Story
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്‍ക്ക പട്ടികയില്‍ 255...
17 Sep 2024 3:38 PM GMTപോപുലർ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീറിന് പരോൾ
17 Sep 2024 2:40 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്‍പേട്ടില്‍ വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്‍ശം; പാര്‍ട്ടി എംപിയോട് രാജി വയ്ക്കാന്‍...
17 Sep 2024 11:49 AM GMT