Latest News

ലോക്കര്‍ബി വിമാന ദുരന്തം: 32 വര്‍ഷത്തിനു ശേഷം ലിബിയന്‍ പൗരനെതിരേ കുറ്റാരോപണവുമായി യുഎസ്

ലോക്കര്‍ബി വിമാന ദുരന്തം: 32 വര്‍ഷത്തിനു ശേഷം ലിബിയന്‍ പൗരനെതിരേ കുറ്റാരോപണവുമായി യുഎസ്
X

ന്യൂയോര്‍ക്ക്: 1988 ല്‍ പാന്‍ ആം ഫ്‌ലൈറ്റ് 103 പൊട്ടിത്തെറിച്ച് 270 പേര്‍ കൊല്ലപ്പെട്ട കേസില്‍ 32 വര്‍ഷത്തിനു ശേഷം ലിബിയന്‍ പൗരനെതിരെ യുഎസിന്റെ കുറ്റാരോപണം. ബോംബ് നിര്‍മ്മിച്ചതായി സംശയിക്കപ്പെടുന്ന അബു അഗില മുഹമ്മദ് മസഊദിനെതിരെ തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു.


സ്‌കോട്ട്‌ലന്‍ഡിലെ ലോക്കര്‍ബിക്ക് മുകളിലൂടെ പറക്കുകയായിരുന്ന വിമാനം പൊട്ടിത്തെറിച്ച് 190 അമേരിക്കന്‍ പൗരന്മാരടക്കം 270 പേര്‍ കൊല്ലപ്പെട്ട ദുരന്തം യുഎസ് ചരിത്രത്തിലെ രണ്ടാമത്തെ മാരകമായ വ്യോമാക്രമണം ആയാണ് കണക്കാക്കപ്പെടുന്നത്. മുന്‍ ലിബിയന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകനാണ് മസൂദ് എന്ന് യുഎസ് അവകാശപ്പെടുന്നു. അന്തരിച്ച ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം ആക്രമണം നടത്തിയതെന്നും ആരോപിക്കുന്നുണ്ട്. മസൂദിനെ യുഎസിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്നും വില്യം ബാര്‍ പറഞ്ഞതായി 'ബിബിസി' റിപോര്‍ട്ട് ചെയ്തു.




Next Story

RELATED STORIES

Share it