Latest News

ലോക്ക് ഡൗണ്‍ അവലോകനയോഗം ഇന്ന്; വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ തീരുമാനമുണ്ടായേക്കും

ലോക്ക് ഡൗണ്‍ അവലോകനയോഗം ഇന്ന്; വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ തീരുമാനമുണ്ടായേക്കും
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള അവലോകനയോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോയതുകൊണ്ട് അദ്ദേഹം ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുക.

അവശ്യവസ്തുക്കളല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് തുറക്കുന്നത്. ഇത് തിരക്ക് കൂടുതലുണ്ടാക്കുന്നുവെന്ന് പലര്‍ക്കും ആക്ഷേപമുണ്ട്. അനിശ്ചിതമായി തുടരുന്ന ലോക്ക് ഡൗണ്‍ വ്യാപാരികളുടെ ജീവിതമാര്‍ഗം മുട്ടിച്ചുവെന്ന ആക്ഷേപവും ശക്തമാണ്. ഇതേ ചൊല്ലി കോഴിക്കോട് കഴിഞ്ഞ ദിവസം സംഘര്‍ഷാവസ്ഥയുണ്ടായി. ഈ പ്രശ്‌നവും അവലോകനയോഗത്തില്‍ ചര്‍ച്ചയാവും.

വാരാന്ത്യ ലോക്ക് ഡൗണാണ് അടുത്ത പ്രശ്‌നം. ഇതില്‍ ഇളവുണ്ടാകാനുള്ള സാധ്യത കുറവാണ്.

Next Story

RELATED STORIES

Share it