സംസ്ഥാനത്തെ ലോക് ഡൗണ്‍ പിന്‍വലിച്ചേക്കും; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ തുടരുന്ന ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യത. മുഖ്യമന്ത്രിയുടെ നേതൃത്തില്‍ നടക്കുന്ന അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ആയതായാണ് സൂചന. വൈകീട്ട് ആറിന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗികമായി തീരുമാനം അറിയിക്കും. സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെയാണ് ലോക് ഡൗണില്‍ ഇളവ് പ്രഖ്യാപിക്കുക.
തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. 30ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണോ ലോക് ഡൗണോ ഉണ്ടാകും. അതില്‍ താഴെ ടിപിആര്‍ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങളോടെ ഇളവുകളുണ്ടാവും.വൈറസ് ബാധ പത്ത് ശതമാനത്തില്‍ കുറഞ്ഞ പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകളും നല്‍കും.
നിലവില്‍ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പൊതുയാത്രാസംവിധാനങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവ തുറക്കും. അതേസമയം സിനിമാ തീയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, മദ്യശാലകള്‍ തുടങ്ങിയവ ഈ ഘട്ടത്തില്‍ തുറക്കില്ലെന്നാണ് സൂചന.
RELATED STORIES
ഓരോടം പാലത്ത് ബൈക്ക് അപകടം; അരിപ്ര സ്കൂള്‍പടി സ്വദേശി മരിച്ചു
27 May 2022 2:39 AM GMTകായികതാരങ്ങളെ പുറത്താക്കി സ്റ്റേഡിയത്തില്‍ വ്യായാമം: ഐഎഎസ്...
27 May 2022 2:11 AM GMTപെരിന്തല്‍മണ്ണയില്‍ പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് കൂടി ...
27 May 2022 1:50 AM GMTവിദേശികള്‍ക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിയന്ത്രണം;...
27 May 2022 1:33 AM GMTതേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വര്‍ധന: പുതിയ...
27 May 2022 1:06 AM GMTമന്ത്രി ഇടപെട്ടു: എംആർഐ സ്കാനിംഗിന്റെ നിരക്ക് കുറച്ചു
27 May 2022 12:42 AM GMT