Latest News

ലോക്ക് ഡൗണ്‍: അവശ്യസേവന മേഖലയിലെ ജീവനക്കാര്‍ക്കുവേണ്ടി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വീസ്

ലോക്ക് ഡൗണ്‍: അവശ്യസേവന മേഖലയിലെ ജീവനക്കാര്‍ക്കുവേണ്ടി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വീസ്
X

വയനാട്: ലോക്ഡൗണ്‍ സാഹചര്യത്തില്‍ അവശ്യസേവന വിഭാഗത്തില്‍പെട്ട ജീവനക്കാര്‍ക്ക് ഓഫിസുകളില്‍ എത്തിച്ചേരുന്നതിനായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വ്വീസ് നടത്തും. മാനന്തവാടി - സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി-കല്‍പ്പറ്റ, പുല്‍പ്പള്ളി-സുല്‍ത്താന്‍ ബത്തേരി-കല്‍പ്പറ്റ, എന്നിവിടങ്ങളില്‍ നിന്ന് (യാത്ര ചെയ്യാനുള്ള ജീവനക്കാരുടെ എണ്ണത്തിനാനുപാതികമായി) ഇന്ന് (മെയ് 8) മുതല്‍ സ്പെഷല്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യാത്രാ നിരക്ക് അതാത് ജീവനക്കാരില്‍ നിന്നും ഈടാക്കും.

Next Story

RELATED STORIES

Share it